ന്യൂഡൽഹി : കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗണിന് ശേഷമുള്ള അൺലോക്ക് നാലാംഘട്ടം സെപ്‌തംബർ ഒന്ന് മുതൽ നിലവിൽ വരും. മാർഗരേഖ ആഭ്യന്തരമന്ത്രാലയം ഉടൻ പുറത്തിറക്കിയേക്കും.
അൺലോക്ക് 4ന്‍റെ ഭാഗമായി മെട്രോ റെയിൽ സർവ്വീസുകൾ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വരുന്ന ഘട്ടത്തിലും സ്കൂളുകളും തിയേറ്ററുകളും അടഞ്ഞ് കിടക്കാനാണ് സാധ്യത. കൂടുതൽ ഇളവുകൾ കേന്ദ്രം അൺലോക്ക് നാലാംഘട്ടത്തിൽ അനുവദിക്കുമെന്നാണ് പ്രതീക്ഷ.
ഡൽഹി മെട്രോ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അവരിന്ദ് കെജ്‌രിവാൾ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. അൺലോക്ക് നാലിൽ ബാറുകൾക്കും പ്രവർത്തനാനുമതി ലഭിച്ചേക്കും.