കോവിഡ് സാമൂഹ വ്യാപനം ; ഐസിഎംആർ സിറം സർവ്വേ പാലക്കാട് ജില്ലയില്‍ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : സംസ്ഥാനത്തെ കൊവിഡ് സമൂഹ വ്യാപനം തിരിച്ചറിയാൻ ഐസിഎംആർ നടത്തുന്ന സിറം സർവ്വേ പാലക്കാട് പൂർത്തിയായി. ഇന്ന് തൃശൂരിലും നാളെ എറണാകുളത്തും വിദഗ്ധ സംഘം സർവ്വേ നടത്തും. സമൂഹ വ്യാപനം കണ്ടെത്താനായി ദേശീയ തലത്തിൽ നടക്കുന്ന രണ്ടാം ഘട്ട സർവ്വേയാണിത്. ഐ സി എം ആറിൽ നിന്നുള്ള ശാസ്ത്രജ്ഞൻമാരായ ഡോ. വിനോദ് കുമാർ, ഡോ. വിമിത് സി വിൽസൻ എന്നിവരുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് സർവ്വേ നടത്തുന്നത്. പാലക്കാടെത്തിയ സംഘം ജില്ലാ കലക്ടർ ഡി ബാലമുരളിയുമായി കൂടിക്കാഴ്ച നടത്തി.

ഒരു ജില്ലയിൽ പത്തു കേന്ദ്രങ്ങളിലാണ് പരിശോധന. ഓരോ കേന്ദ്രങ്ങളിലും 16 വീടുകൾ തിരഞ്ഞെടുത്ത് മുഴുവൻ അംഗങ്ങളുടെയും സാമ്പിളുകളാണ് ശേഖരിക്കുന്നത്. പാലക്കാട് ജില്ലയിൽ പുതുനഗരം, ഒറ്റപ്പാലം, ചിറ്റൂർ തെക്കേദേശം, മേലാർകോട് കരിമ്പുഴ, ചാലിശ്ശേരി, അഗളി, മങ്കര, തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലയിലെ ഏക ക്ലസ്റ്ററായ പട്ടാമ്പിയിൽ രോഗ വ്യാപനം നിയന്ത്രണ വിധേയമായെന്നും പുതുനഗരം പോലുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കെ പി റീത്ത പറഞ്ഞു. ആദ്യ ഘട്ട സർവ്വേയിൽ സംസ്ഥാനത്ത് 4 പേരിൽ കൊവിഡ് ബാധ കണ്ടെത്തിയുന്നു. രണ്ടാം ഘട്ട സർവ്വേയിൽ മൂന്ന് ജില്ലകളിൽ നിന്നായി ആകെ 1200 പേരുടെ സാമ്പിളെടുത്താണ് പരിശോധന. രാജ്യത്താകെ 70 ജില്ലകളിലാണ് ഐ സി എം ആർ സർവ്വേ നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...