കൊവിഡ് പ്രതിസന്ധി : സാലറി കട്ടുമായി തെലങ്കാന ; വെട്ടിക്കുറയ്ക്കുക 75 ശതമാനം വരെ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സാലറി കട്ടുമായി തെലങ്കാന സര്‍ക്കാര്‍. കരാര്‍ തൊഴിലാളികള്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവരുടെ 10 മുതല്‍ 75 ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ്‌ തീരുമാനം. ശമ്പളത്തിന്റെ പകുതി മാത്രമോ അല്ലെങ്കില്‍ ശമ്പള വിതരണത്തില്‍ താമസം നേരിടുകയോ ചെയ്യുമെന്ന്  മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കി. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം അറിയിച്ചിരിക്കുന്നത്.

പൊതുമേഖലസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിരമിച്ചവര്‍ എന്നിവരുടെ ഗ്രാന്റ്, ശമ്പളം എന്നിവയില്‍ നിന്നും നിശ്ചിത തുക പിടിക്കും. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍ സംസ്ഥാന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവരുടെ 75 ശതമാനം ശമ്പളമാണ് വെട്ടിക്കുറയ്ക്കുക.

ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ഉദ്യോഗസ്ഥരുടെ 60 ശതമാനം ശമ്പളവും മറ്റ് സെന്‍ട്രല്‍ സര്‍വീസ് കാറ്റഗറിയിലുള്ള ഉദ്യോഗസ്ഥരുടെ 50 ശതമാനം ശമ്പളവും വെട്ടിക്കുറയ്ക്കും. കൂടാതെ ക്ലാസ് നാല്, കരാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 ശതനമാനവും വിരമിച്ചവരുടെ പെന്‍ഷന്‍ തുകയില്‍ നിന്ന്‌ 50 ശതമാനവും വിരമിച്ച ക്ലാസ് നാല് വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ തുക പത്ത് ശതമാനവും വീതമാണ് ശമ്പളം കട്ട് ചെയ്യുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...