ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ കാട്ടുതീയില്‍ 18 അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബീജിംങ് ​: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ കാട്ടുതീയില്‍ 18 അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. തീയണക്കുന്നതിനിടെ പെട്ടെന്ന്​ കാറ്റി​​ന്‍റെ  ദിശ മാറി ഇവര്‍ തീയിലകപ്പെടുകയായിരുന്നു. തിങ്കളാഴ്ച ഉച്ച 3.51ന്​ പ്രദേശത്തെ ഫാമിലാണ്​ ആദ്യം തീ പിടിച്ചത്​. ശക്തമായ കാറ്റില്‍ സമീപ​ത്തെ മലകളിലേക്ക്  തീ പടരുകയായിരുന്നുവെന്ന്​ സിന്‍‌ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അഗ്നിശമന സേനാംഗങ്ങള്‍ക്ക് വഴിയൊരുക്കിയ ഫാം തൊഴിലാളിയാണ്​ ​മരിച്ച മ​റ്റൊരാള്‍. രക്ഷാപ്രവര്‍ത്തനത്തിന്​ മുന്നൂറിലധികം അഗ്നിശമന സേനാംഗങ്ങളെയും 700 സൈനികരെയും അയച്ചതായും തീപിടിത്തത്തി​​ന്‍റെ കാരണം അന്വേഷിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു വര്‍ഷം മുന്‍പ് ഇതേ പ്രവിശ്യയില്‍ കാട്ടുതീ കെടുത്തുന്നതിനിടെ 27 അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30 പേര്‍ മരണപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....