കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 160 തടവുകാര്‍ക്ക് അടിയന്തിര പരോള്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കോവിഡ് അതി തീവ്രവ്യാപനത്തെത്തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 160 തടവുകാര്‍ക്ക് അടിയന്തിര പരോള്‍ അനുവദിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 160 തടവുകാരാണ് പരോളില്‍ ഇറങ്ങിയത്. ഉത്തരവ് വരുന്ന മുറയ്ക്ക് ഇനിയും തടവുകാരെ മോചിപ്പിക്കുമെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു.

ജയിലിലെ അന്തേവാസികള്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജയില്‍ അന്തേവാസികളുടെ എണ്ണം കുറയ്ക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചത്.  ഇതുപ്രകാരമാണ് തടവുകാര്‍ക്ക് താത്കാലിക പരോള്‍ അനുവദിച്ചത്. കൂടാതെ ജയില്‍ ജീവനക്കാര്‍ക്കും നിര്‍ബന്ധിത അവധിയും നല്‍കിയിട്ടുണ്ട്. ഇതിനിടെ ജയിലില്‍ കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു.

കണ്ണൂര്‍ ജയിലിലെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ 178 അന്തേവാസികള്‍ക്കും 12 ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശിക്ഷാതടവുകാര്‍ക്ക് 90 ദിവസത്തെ പരോള്‍ അനുവദിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജയില്‍ ഉന്നതാധികാര സമിതിയാണ് പരോളിനുള്ള ഉത്തരവ് ഉറക്കിയത്. ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരും സ്ഥിരം കുറ്റവാളികളല്ലാത്തവര്‍ക്കുമാണ് പരോളിന് അര്‍ഹത.

ഏഴു വര്‍ഷത്തിനു താഴെ ശിക്ഷിക്കപ്പെടാവുന്ന വകുപ്പുകള്‍ ചുമത്തപ്പെട്ടവരും നിലവില്‍ ഒരു തവണയെങ്കിലും പരോള്‍ അനുവദിച്ചിട്ടുള്ളവര്‍ക്കും 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് പരോള്‍ അനുവദിച്ചത്. 50 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കും പരോള്‍ നല്‍കിയിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി താത്കാലിക മോചനം ലഭിച്ചവര്‍ വീടുകളിലേക്ക് മടങ്ങി.

പരോളിലിറങ്ങുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ച്‌ വീടുകളില്‍ തന്നെ കഴിയണമെന്നും ജയില്‍ അധികൃതര്‍ പരോളിലിറങ്ങിയവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതി താല്‍ക്കാലിക പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് മുങ്ങിയിരുന്നു. ഇയാള്‍ക്ക് ഇക്കുറി പരോള്‍ അനുവദിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...