കേരളത്തില്‍ പ്രതിരോധം അവതാളത്തില്‍ ; കൊറോണബാധ ദേശീയ ശരാശരിയുടെ ഇരട്ടിയോളം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊവിഡ് പോരാട്ടത്തിന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തത് ‘ബ്രേക് ദ ചെയിന്‍’ ആണെങ്കിലും കേരളത്തില്‍ ആരോഗ്യചികിത്സാ രംഗം ‘ബ്രേക് ഡൗണില്‍’ (തകര്‍ച്ച) ആകുന്നു. കൊവിഡ് ബാധിതരുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയോളമായി. പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ പലതും പാളി.

ഐഎംഎ ആരോഗ്യ അടിയന്തിരാവസ്ഥ ശുപാര്‍ശ ചെയ്തപ്പോള്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു. കൊവിഡ് മൂലമുള്ള മരണനിരക്കും കൂടുന്നു, മൃതദേഹങ്ങള്‍ മാറിപ്പോകുന്നു. സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാരും നഴ്‌സുമാരും സമരം ചെയ്യുന്നു.

കൊവിഡ് പരിശോധനയുടെ ദേശീയ ശരാശരി ജൂണ്‍ ഒന്നു മുതല്‍ 13 വരെയുള്ള കാലത്ത് 7.4 ആയിരുന്നു. ഒരു സംസ്ഥാനത്ത് ടെസ്റ്റില്‍ എത്രപേര്‍ക്ക് പോസിറ്റീവായി എന്നതിനെ 10 ലക്ഷം പേര്‍ക്ക് എന്ന തോതില്‍ കണക്കു കൂട്ടി, അതിന്റെ രണ്ടാഴ്ചത്തെ ശരാശരിയാണ് രോഗ വ്യാപന നിരക്കിന് ആധാരമാക്കുന്നത്. ഈ കാലത്ത് കേരളത്തില്‍ ശരാശരി 1.6 മാത്രമായിരുന്നു. ജൂലൈ 25 നും ആഗസ്റ്റ് എട്ടിനും ഇടയില്‍ ദേശീയ ശരാശരി 11 ല്‍ എത്തി. കേരളം അപ്പോഴും 4.8 മാത്രമായിരുന്നു. സെപ്തംബര്‍ 12 മുതല്‍ 19 വരെയുള്ള ആഴ്ചയില്‍ കേരള ദേശീയ ശരാശരി ഒപ്പമായി, 8.5 ല്‍ എത്തി. തുടര്‍ന്ന് ദേശീയ ശരാശരി കുത്തനെ താഴുകയും കേരള നിരക്ക് കൂടുകയുമായിരുന്നു. സെപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ മൂന്നുവരെയുള്ള കണക്കനുസരിച്ച്‌ ദേശീയ ശരാശരി 7.3 ല്‍ എത്തി, ജൂലൈ ഒന്നിലേതിലും താഴെയായി. അപ്പോള്‍ കേരളം ദേശീയ ശരാശരിയുടെ ഇരട്ടിയോളമെത്തി 13.8 ആയി.

സംസ്ഥാനതലത്തില്‍ നോക്കിയാല്‍ ഏറ്റവും രോഗബാധയുള്ള മഹാരാഷ്ട്രയുടെ (16.7) തൊട്ടു പിറകിലെത്തി (13.8) കേരളം. കര്‍ണാടകം (11.0), രാജസ്ഥാന്‍ (9.5), ആന്ധ്ര (8.9), തമിഴ്‌നാട് 6.5), ജമ്മു കശ്മീര്‍ (4.9), ദല്‍ഹി (4.9), തെലങ്കാന (4.8), ആസാം (3.1), ഗുജറാത്ത് (2.3) ബീഹാര്‍ (1.1) എന്നിങ്ങനെയാണ് നിരക്ക്.

കേരളത്തില്‍ ഇനിയും രോഗവ്യാപനം പരമാവധിയിലെത്തിയിട്ടില്ല. ഈ മാസം നിര്‍ണായകമാണെന്ന് വൈറോളജിസ്റ്റ് ഡോ. പത്മനാഭ ഷേണായ് പറയുന്നു. ഓരോ സംസ്ഥാനങ്ങളിലും രോഗബാധിതര്‍ പരമാവധിയിലെത്തിയതിന്റെ കണക്കുകള്‍, രോഗബാധയുടെ ഗൗരവവും ജനങ്ങളിലെത്തിക്കാന്‍ അദ്ദേഹം കണക്കാക്കിയിട്ടുണ്ട്. പരിശോധനയില്‍ രോഗബാധ തെളിഞ്ഞവരുടെ എണ്ണം 10 ലക്ഷം പേര്‍ക്ക് എന്ന തോതിലേക്ക് കണക്കുകൂട്ടിയാല്‍ കേരളം രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗബാധിതരുടെ നിരയിലെത്തി കഴിഞ്ഞ ദിവസം. 9258 പേര്‍ക്ക് പരിശോധനയില്‍ പോസിറ്റീവ് ആയപ്പോള്‍ അത് 10 ലക്ഷത്തിലേക്ക് കണക്കാക്കിയാല്‍ 277 പേര്‍ക്ക് രോഗബാധയെന്നാകും. ഈ കണക്കുവച്ച്‌ ദല്‍ഹിയില്‍ 268 ആണ്. മഹാരാഷ്ട്രയില്‍ 219. തമിഴ്‌നാട്ടില്‍ 97, ഗുജറാത്തില്‍ 24.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...