കേരളത്തില്‍ കോവിഡ് രോഗവ്യാപനം ദേശീയ ശരാശരിയുടെ ഇരട്ടിയലധികം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗവ്യാപനം ദേശീയ ശരാശരിയുടെ ഇരട്ടിയലധികം. ദേശീയ തലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ വര്‍ധനവിന്റെ തോത് 4.14 ശതമാനമാണ്. കേരളത്തില്‍ അത് 8.67 ശതമാനവും. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് ദേശീയ തലത്തില്‍ 14 ദിവസം കൊണ്ടാണെങ്കില്‍ കേരളത്തില്‍ 12 ദിവസം മതി. ഇന്നലെ രാജ്യത്ത് 3,266 പേര്‍ക്കു രോഗം ഭേദമായപ്പോള്‍ കേരളത്തില്‍ ഭേദമായത് മൂന്നു പേര്‍ക്കാണ്‌. രോഗവ്യാപന വേഗത കൂടുതലാണെങ്കിലും മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ് കേരളത്തില്‍. ദേശീയ നിരക്ക് 2.89 ശതമാനം. കേരളത്തില്‍ ഒരു ശതമാനത്തില്‍ താഴെ.

മികവു പറയാന്‍ കേരളത്തില്‍ മരണസംഖ്യ കുറച്ചു കാണിക്കുന്നു എന്ന ആരോപണം ഉണ്ട്. കണ്ണൂരില്‍ മരിച്ച മാഹി സ്വദേശിയുടേയും തിരുവന്തപുരത്ത് മരിച്ച തെലുങ്കാന സ്വദേശിയുടേയും പേരുകള്‍ കേരളത്തിന്റെ പട്ടികയില്‍ പെടുത്തിയില്ല. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ മരിച്ച മലയാളികളുടെ പേരുകള്‍ അതാത് സംസ്ഥാനങ്ങളുടെ പട്ടികയിലാണ് പെടുത്തിയത്. ഇതെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ രോഗവും മരണവും മറച്ചുവെക്കാനാകുമോ എന്നു ചോദിച്ചൊഴിയുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്ത് കോവിഡ് രോഗികള്‍ 1,65,028 ആണ്. ചികിത്സയില്‍ ഉള്ളവര്‍ 86,110 പേരും. 67,691 പേര്‍ക്കാണു രോഗം ഭേദമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,266 പേര്‍ക്കു രോഗം ഭേദമായി. രാജ്യത്തെ രോഗമുക്തി നിരക്ക് 42.75 ശതമാനമാണ്.

ഇതുവരെ 1088 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 526 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,15,297 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,14,305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 992 പേര്‍ ആശുപത്രികളിലുമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായത് മൂന്നു പേര്‍ക്കുമാത്രം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....