കോട്ടയം ജില്ലയില്‍ ഇന്ന് ആറുപേര്‍ക്കുകൂടി കൊവിഡ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജില്ലയില്‍ ഇന്ന് ആറുപേര്‍ക്കുകൂടി കൊവിഡ്  സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ വിദേശരാജ്യങ്ങളില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും വന്നതാണ്. നേരത്തെ രോഗം ബാധിച്ച യുവതിയുടെ ബന്ധുവാണ് ഒരാള്‍. രോഗബാധിതനായി ചികില്‍സയില്‍ കഴിയുന്ന പായിപ്പാട് നാലു കോടി സ്വദേശിയായ യുവാവിനൊപ്പം മെയ് 11ന് ദുബയ്- കൊച്ചി വിമാനത്തിലെത്തിയ ബന്ധുക്കളായ ദമ്പതികള്‍. ഭര്‍ത്താവിന് 79 വയസും ഭാര്യയ്ക്ക് 71 വയസുമുണ്ട്. ഇവരും നാലുകോടിയിലെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു.

മെയ് 17ന് അബൂദബിയില്‍ നിന്നെത്തിയ കുമരകം സൗത്ത് സ്വദേശിനി (60) ഗാന്ധിനഗറിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. മെയ് 16ന് ദുബയില്‍ നിന്നെത്തിയ ചങ്ങനാശ്ശേരി പെരുന്ന സ്വദേശിനിയായ വനിതാ ദന്ത ഡോക്ടര്‍ (28)ആണ് മറ്റൊരു രോഗി. ഗര്‍ഭിണിയായ ഇവര്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ചെന്നൈയില്‍നിന്ന് റോഡ് മാര്‍ഗം നാട്ടിലെത്തിയ ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി(24) പാലക്കാട്ട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടിയിലുണ്ടായിരുന്നു. മെയ് 18ന് ബാംഗ്ലൂരില്‍നിന്ന് എത്തുകയും 23ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത മീനടം സ്വദേശിനിയുടെ പിതാവാണ്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കൊവിഡ് സ്ഥിരീകരിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അതിരമ്പുഴ സ്വദേശി രോഗമുക്തനായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. മെയ് ഏഴിന് അബൂദബിയില്‍നിന്നെത്തി കോതനല്ലൂരിലെ ക്വാറന്റൈനിന്‍ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് ഇയാളില്‍ വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ കോട്ടയം ജില്ലക്കാരായ 16 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിനു പുറമെ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സ്വദേശിയും കൊവിഡ് പരിചരണത്തിലിരിക്കെ വിദഗ്ധ ചികില്‍സയ്ക്കായി പത്തനംതിട്ടയില്‍ നിന്നെത്തിച്ച രണ്ടുപേരും മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...