ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൈന്യത്തിന് ഒരുക്കാൻ കഴിയുന്ന സംവിധാനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കരസേന മേധാവി, പ്രതിരോധ സെക്രട്ടറി, ഡിആർഡിഒ മേധാവി എന്നിവരുമായി ചർച്ച നടത്തി. പ്രാദേശിക തലങ്ങളിൽ നിയമിക്കപ്പെട്ട കമാന്റർമാർ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി കഴിയുന്ന സഹായങ്ങൾ ലഭ്യമാക്കണമെന്ന് പ്രതിരോധ മന്ത്രി നിർദേശിച്ചു. രാജ്യത്തെ 67 കാന്റ് ബോർഡ് ആശുപത്രികളിൽ സൈനികർക്കൊപ്പം പൗരൻമാർക്കും ചികിത്സ സൗകര്യം ഒരുക്കാൻ പ്രതിരോധ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 1761 പേർ മരിച്ചു. ഇതേടെ ആകെ മരണസംഖ്യ 180530 ആയി. ഇന്നും രാജ്യത്ത് രണ്ടരലക്ഷത്തിലേറെ രോഗബാധിതരാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 2,59,170 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 10 ദിവസം കൊണ്ടാണ് 10 ലക്ഷം രോഗബാധിതർ കൂടിയത്. 2031977 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 13108582 പേർ രോഗമുക്തരായി.