കുന്നംകുളം: അഞ്ഞൂര് റോഡില്‍ ക്വാറന്റീനിലിരിക്കെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വയോധികയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. തെക്കേപ്പുറത്ത് വീട്ടില്‍ പരേതനായ ശങ്കരന്റെ ഭാര്യ തങ്കയാണ് (68) മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം കണ്ടത്.
വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന ഇവരെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഗവ. ഗേള്‍സ് സ്കൂള്‍ പാചകക്കാരിയായി ജോലി ചെയ്ത് വരുകയായിരുന്നു.