ടോക്യോ: ലോകജനതയെ വീണ്ടും ആശങ്കയിലാക്കുന്ന മറ്റൊരു വാര്‍ത്തകൂടി പുറത്തുവരുന്നു. കോവിഡ് വൈറസിന് പുതിയൊരു വകഭേദം കൂടി. ബ്രസീലില്‍ നിന്നും ജപ്പാനിലെത്തിയ നാല് യാത്രക്കാരിലാണ് ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതിന് ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വൈറസുകളില്‍ നിന്നും വ്യത്യാസമുണ്ടെന്നതാണ് ലോകം നേരിടുന്ന അടുത്ത വെല്ലുവിളി.
ഞായറാഴ്ചയാണ് ബ്രസീലിലെ ആമസോണയില്‍ നിന്നും വൈറസ് ബാധിച്ചവര്‍ ജപ്പാനിലെത്തിയതെന്ന് അവിടുത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചവരെ നിരീക്ഷിച്ചുവരികയാണ്. വൈറസിനെതിരെ നിലവിലെ വാക്സിന്‍ ഫലപ്രദമാണോ എന്നും പരിശോധിക്കുന്നുണ്ട്.
മറ്റ് വൈറസുകളെ അപേക്ഷിച്ച് പുതിയ വൈറസ് പകരാനുള്ള സാധ്യത കൂടുതലാണെന്നാണ് നിഗമനം. ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസിനേക്കാള്‍ പ്രത്യാഘാതമുണ്ടാക്കാന്‍ ഇപ്പോള്‍ കണ്ടെത്തിയ വൈറസിന് ശേഷിയുണ്ടെന്ന സാധ്യതയും തള്ളിക്കളയുന്നില്ല.