സ്പീക്കര്‍ക്കെതിരായ അവിശ്വാസം 21ന് ; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യും. 21 നാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാൻ തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്‍റെ അവിശ്വാസം. നിയമസഭയുടെ ബജറ്റ് സമ്മേളനം അവസാനിക്കുന്നതിന്‍റെ തലേന്ന് രണ്ട് മണിക്കൂറാണ് സ്പീക്കര്‍ക്കെതിരായ അവിശ്വാസം ചര്‍ച്ച ചെയ്യാൻ കാര്യോപദേശ സമിതിയിൽ തീരുമാനം ആയത്.

എം ഉമ്മറാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. സ്പീക്കര്‍ക്കെതിരായ ആക്ഷേപങ്ങളെല്ലാം സഭയിൽ ഉന്നയിക്കാനുള്ള അവസരമായി പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയെ കാണുമെന്ന് ഉറപ്പാണ്. ഡെപ്യൂട്ടി സ്പീക്കറായിരിക്കും ഈ സമയത്ത് സഭാ നടപടികൾ നിയന്ത്രിക്കുക. നിയമസഭയുടെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. 22ന് സമ്മേളനം അവസാനിക്കുന്ന തരത്തിലാണ് പുതിയ ഷെഡ്യൂൾ. 28 വരെ സഭാ സമ്മേളനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലം മുൻനിര്‍ത്തിയാണ് തീരുമാനം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...