Monday, April 29, 2024 10:31 am

കൊവിഡിന്റെ ഭാരവും ജനങ്ങൾക്ക്? നികുതി നിരക്ക് വർധിപ്പിക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി  സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചനകളിലാണെന്ന് ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബറിൽ ഈ സമിതി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനത്തിലെത്തും. നിലവിൽ 5, 12, 18, 28 എന്നിങ്ങനെയുള്ള നികുതി നിരക്ക് ഘടന. ഇതിലെ ഏറ്റവും കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാനാണ് തീരുമാനം. അഞ്ച് ശതമാനം എന്നത് ആറാക്കാനും 12 എന്നത് 13 ആക്കാനുമാണ് ആലോചന.

അടുത്ത മാസം അവസാനത്തോടെ ഇത് സംബന്ധിച്ചുള്ള ശുപാർശ സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്നാണ് വിവരം. എന്നാൽ കേന്ദ്രസർക്കാരിൽ നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. അടുത്ത വർഷം ആദ്യം വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരമൊരു തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ പോകുമോയെന്ന് കാത്തിരുന്ന് കാണണം.

ഇന്ധന വിലയിലെ വർധന കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനം. ഈ ഘട്ടത്തിൽ നികുതി ഘടനയിൽ മാറ്റം വരുത്തുന്നതും ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില വർധിപ്പിക്കുന്നതും ജനത്തിന് ഇരട്ടി ബാധ്യതയാകും. അതേസമയം കൊവിഡിന്റെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനും വലിയ വരുമാന നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ചെലവുകൾ ഭാരിച്ചിരിക്കുന്നതിനാൽ റവന്യൂ കമ്മി മറികടക്കാൻ വരുമാനം വർധിപ്പിച്ചേ മതിയാകൂ എന്ന നിലയിലാണ് സർക്കാരുകൾ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബന്ധുവിന്‍റെ ഹല്‍ദി ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു

0
മീററ്റ്: ബന്ധുവിന്‍റെ ഹല്‍ദി ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു....

ഓൾകേരള കാർപെൻഡേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ല ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്തു

0
തിരുവനന്തപുരം : ഓൾകേരള കാർപെൻഡേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ല ജനറൽ...

അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല ; അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി

0
പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ....

ളാക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ തുടങ്ങി

0
പ്രമാടം : ളാക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ...