നിക്ഷേപത്തട്ടിപ്പ് : ഫിനോമിനൽ ഗ്രൂപ്പ് ചെയർമാനെ ചാലക്കുടിയിൽ എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്​റ്റിലായ ഫിനോമിനൽ ഗ്രൂപ്പ് ചെയർമാൻ നേപ്പാൾ സ്വദേശി എൻ.കെ. സിങ്ങിനെ കേരള ക്രൈംബ്രാഞ്ച് ചാലക്കുടിയിൽ എത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യുവിന്റെ ​ നേതൃത്വത്തിൽ പ്രതിയെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഉത്തര്‍പ്രദേശിലെ ക്രൈംബ്രാഞ്ചിന്റെ കസ്​റ്റഡിയിൽനിന്ന് അന്വേഷണത്തിനായി ഇയാളെ കേരളത്തിലെത്തിക്കാൻ ഒരു മാസമായി കേരള ക്രൈംബ്രാഞ്ച് ശ്രമിച്ചുവരുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക്​ 2.30ഓടെ ചാലക്കുടി കോടതിയിൽ എത്തിച്ചെങ്കിലും ഒരു കഞ്ചാവ് കേസിന്റെ വിചാരണ നടക്കുന്നതിനാൽ നാല് മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു. കോടതി നടപടികൾ പൂർത്തിയാക്കി 6.45ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക്​ കൊണ്ടുപോയി. കേസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളം കേരള ക്രൈംബ്രാഞ്ചിന്റെ കസ്​റ്റഡിയിൽ സിങ് ഉണ്ടാകും. ഫിനോമിനൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ 132 കേസാണുള്ളത്. ഇതിൽ 68 കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യുവാണ്. നക്ഷത്ര ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെ മുംബൈ ക്രൈംബ്രാഞ്ച്​ ആഗസ്​റ്റ് 26നാണ്​ എൻ.കെ. സിങ്ങിനെ അറസ്​റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...