ബന്ധുവിന്‍റെ ഹല്‍ദി ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

മീററ്റ്: ബന്ധുവിന്‍റെ ഹല്‍ദി ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം ആസ്വദിച്ച് നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി അടുത്തു നിന്ന മറ്റൊരു കുട്ടിയുടെ കയ്യില്‍ പിടിക്കുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുന്നതും വീഡിയോയില്‍ ഉണ്ട്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു. സംഭവം കുടുംബത്തില്‍ വലിയ ഞെട്ടലുണ്ടാക്കുകയും വിവാഹം മാറ്റിവയ്ക്കുകയും ചെയ്തു.

ഈയിടെയായി സ്കൂള്‍,കോളേജ് വിദ്യാര്‍ഥികള്‍ ഹൃദയാഘാതം മൂലം മരിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുപിയിലെ അംരോഹ ജില്ലയിൽ 16 വയസുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ വീഡിയോയ കാണുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. കുട്ടി തല്‍ക്ഷണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...