മാഹി: കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടയ്ക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് അടച്ചിടുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടയ്ക്കുന്നതിനാൽ ഈ വഴി ഗതാഗതം നിരോധിച്ചു. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് മോന്താൽ പാലം വഴി പോകണം. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങള്‍ തലശ്ശേരിയിലെ ചൊക്ലി – മേക്കുന്ന് വഴി പോകണം. അതേസമം ദീർഘദൂര ബസുകള്‍ ബൈപാസ് വഴി കടന്നുപോകും. ഇതിന് മുൻപ് 2016ലാണ് പാലം അടച്ച് അറ്റകുറ്റപ്പണി നടത്തിയത്. 1933ൽ നിർമിച്ചതാണ് മാഹിപ്പാലം. 1971ൽ തൂണ് നിലനിർത്തി പാലം മാത്രം പുനർനിർമിച്ചു. പിന്നീട് പല വർഷങ്ങളിലായി ബലപ്പെടുത്തൽ നടന്നു. പുതിയ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.