നവംബറില്‍ രോഗവ്യാപനം കുറഞ്ഞേക്കുo ; കേരളത്തിലേയ്ക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധo : കെകെ ഷൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഇതിനായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. കൊവിഡ് ഭേദമായവരില്‍ പലര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാന്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങും. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോളുള്ളത്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നവംബറില്‍ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.

കോഴിക്കോട് മെഡി.കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിന്റെ ജനതിക പഠനം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്.

ആശുപത്രികളില്‍ ഓക്സിജന്‍ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഓക്സിജന് എവിടേയും ക്ഷാമമില്ല. അടിയന്തര സാഹചര്യം നേരിടാന്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താത്കാലികമായി നിയമിക്കും. ആളുകളെ കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ എല്ലായിടത്തും തുടങ്ങും. ഇതിനായി ആയുഷ് വകുപ്പിനേയും ഉപയോഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....