അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മുങ്ങി

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി. ആറളം കോളി പനച്ചിക്കല്‍ ദേവന്റെ മകന്‍ ദിലീപ് .ടി. ദേവനാണ് ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞത്.

മോഷണ കേസില്‍ ആറളം സ്റ്റേഷനില്‍ നിന്നും റിമാന്‍ഡ് ചെയ്ത തടവുകാരനായിരുന്നു ഇയാള്‍. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച വെകുന്നേരമാണ് അഞ്ചരക്കണ്ടിയിലെ കേന്ദ്രത്തില്‍ എത്തിച്ചത്. ഒരു കിലോമീറ്റര്‍ ഇപ്പുറം വന്ന് മട്ടന്നൂര്‍ ഭാഗത്തേക്കുള്ള ബസില്‍ പോയതായി നാട്ടുകാര്‍ കണ്ടിരുന്നു. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേസമയം, കനത്ത സുരക്ഷയിലുള്ള ഇവിടെ നിന്നും ഒരു പോസിറ്റീവ് രോഗി ചാടിപ്പോയത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പോലീസും സെക്യൂരിറ്റിയും ഇവിടെ ഉണ്ടായിരിക്കെ ഇത്തരത്തില്‍ സംഭവിച്ചത് പ്രാദേശവാസികളെ ഭയത്തിലാക്കുന്നു.

ഇന്ന് രാവിലെ പത്തു മണിയോടു കൂടിയാണ് ഇയാള്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞത്. രക്ഷപ്പെടുന്ന സമയത്ത് ഇയാള്‍ ധരിച്ചിരുന്നത് കറുത്ത നിറത്തിലുളള ടീഷര്‍ട്ടാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...