പാലക്കാട് : ഇന്ന് മാത്രം 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് ജില്ലയില്‍ ആശങ്ക. ജില്ലയില്‍ ഇന്ന് രണ്ട് പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇതുവരെ 96 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 15 പേരാണ് രോഗമുക്തരായത്. നിലവില്‍ 81 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ശേഷം എറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന ദിവസമാണ് ഇന്ന്. പാലക്കാട്ടെ മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേ സമയം നിരീക്ഷണത്തിലുളളവര്‍ ജാഗ്രത പാലിക്കാത്തതും രോഗവ്യാപനമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാമൂഹവ്യാപനമുണ്ടായേക്കുമോയെന്ന ആശങ്കയിലാണ് ജില്ല. മുന്‍കരുതലിന്റെ ഭാഗമായി 31 വരെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.