സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരു വയസില്‍ താഴെയുള്ള നാലു കുട്ടികളും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ഓഗസ്റ്റ് 21ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരു വയസില്‍ താഴെയുള്ള നാലു കുട്ടികളും. തിരുവല്ലയില്‍ ഒമ്പതു മാസം പ്രായമായ കുട്ടിക്കും, വകയാറില്‍ 40 ദിവസം മാത്രം പ്രായമായ ഇരട്ടകുട്ടികള്‍ക്കും, മലയാലപ്പുഴയില്‍ നാലുമാസം പ്രായമായ ഒരു കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ അമ്മയില്‍ നിന്നാണ് തിരുവല്ല സ്വദേശിനിയായ ഒമ്പതു മാസം പ്രായമുള്ള കുട്ടിക്ക് രോഗം പിടിപെട്ടത്. വകയാര്‍ സ്വദേശിനികളായ 40 ദിവസം മാത്രം പ്രായമുള്ള ഇരട്ട കുട്ടികള്‍ക്ക് മുത്തച്ഛനില്‍ നിന്നാണ് രോഗം പിടിപെട്ടത്. മലയാലപ്പുഴയില്‍ എസ്റ്റേറ്റ് ക്ലസ്റ്ററില്‍ രോഗബാധ സ്ഥിരീകരിച്ച അമ്മയില്‍ നിന്നാണ് നാലു മാസം പ്രായമായ കുട്ടിക്ക് രോഗം പിടിപെട്ടത്.

ജൂലൈ മാസം മുതലാണ് ജില്ലയില്‍ കുട്ടികളില്‍ രോഗബാധ കൂടുതലായും കണ്ടുതുടങ്ങിയത്. ജില്ലയില്‍ 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രോഗം കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ അവരിലേക്ക് രോഗം പകരാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. അത്യാവശ്യങ്ങള്‍ക്കല്ലാതെ കുട്ടികളുമായി പുറത്തിറങ്ങാന്‍ പാടില്ല. പരമാവധി മറ്റുള്ളവരുമായുള്ള കുട്ടികളുടെ സമ്പര്‍ക്കം ഒഴിവാക്കുന്നതിലൂടെ രോഗം പകരുന്ന സാഹചര്യം തടയാനാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...

യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

0
കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ...