സി.ബി.ഐ അന്വേഷണം ജനകീയ സമരത്തിന്റെ വിജയം : ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ചിറ്റാറിലെ പി.പി.മത്തായിയുടെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ക്ക് കൈമാറുവാൻ സമ്മതം അറിയിച്ചുള്ള സർക്കാർ തീരുമാനം മത്തായിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തീരുമാനം മുന്നിൽ കണ്ടും ജനകീയ സമരത്തിന്റെ വിജയവുമാണെന്ന് ആന്റോ ആന്റണി എം.പി.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ച് കൊലപ്പെടുത്തിയ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെ ചരുവിൽ മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിവരുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. മത്തായിയുടേത് ക്രൂരമായ കസ്റ്റഡി മർദ്ദന മരണമാണെന്ന് സംശയാതീതമായ തെളിവുകൾ ഉണ്ടായിട്ടും പ്രതികളെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുവാനോ എല്ലാവരേയും ജോലിയിൽ നിന്ന് മാറ്റി നിർത്തുവാനോ തയ്യാറാകാതെ തെളിവുകൾ നശിപ്പിച്ച് രക്ഷപെടുത്തുവാനാണ് പോലീസും ഫോറസ്റ്റ് അധികൃതരും സർക്കാരും ശ്രമിച്ചതെന്ന് ആന്റോ ആന്റണി കുറ്റപ്പെടുത്തി. മത്തായിയോട് ചെയ്തത് കാടത്തവും മനുഷ്യാവകാശ ലംഘനവും ആണെന്നും അതുകൊണ്ട് തന്നെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും വിധവയായ ഭാര്യക്ക് ജോലിയും ലഭ്യമാക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

സി.സി.സി. പ്രസിഡന്റ്  ബാബു ജോർജ്ജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ശിവദാസൻ നായർ, പഴകുളം മധു, കെ.പി.സി.സി അംഗങ്ങളെയ മാലേത്ത് സരളാദേവി, തോപ്പിൽ ഗോപകുമാർ, ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്‌ കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം ജോൺസൺ വിളവിനാൻ, എം.സി.ഷെറിഫ്, വി.ആർ.സോജി, ഷാം കുരുവിള, കെ.ജാസിംകുട്ടി, ബ്ലോക്ക് പ്രസിഡന്റുമാരായ അബ്ദുൾ കലാം ആസാദ്, രാധാ ചന്ദ്രൻ, ബിജു ഫിലിപ്പ്, പോഷക സംഘടനാ ഭാരവാഹികളായ സലിം പി.ചാക്കോ, എസ്.പി.സജൻ, പി.കെ.ഇക്ബാൽ, ജോയൽ മാത്യു, അലൻ ജിയോ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. നിരപരാധിയായ മത്തായിയുടെ കുടുംബത്തിന്റെ കണ്ണീരിൽ പിണറായി ഭരണം വെന്തു വെണ്ണീറാകുമെന്ന് സമാപന പ്രസംഗത്തിൽ പി.സി.വിഷ്ണുനാഥ് പറഞ്ഞു. മത്തായിയുടെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ക്ക് കൈമാറുവാനുള്ള ഹൈക്കോടതി ഉത്തരവിനെ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് സ്വാഗതം ചെയ്തു. മത്തായിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുവാൻ കോൺഗ്രസ് നടത്തിയ ജനകീയ സമരത്തിന്റെ വിജയമാണ് സി.ബി.ഐ അന്വേഷണ ഉത്തരവ് എന്ന് ബാബു ജോർജ്ജ്  പറഞ്ഞു.

https://www.facebook.com/mediapta/videos/632911940961246/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

0
ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ...

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...