ഇത് നീതിയുടെ വിജയം – പിണറായി സഖാവിന് നാണംകെട്ട തോല്‍വി ; ചിറ്റാറിലെ റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നുവെന്നും ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : ചിറ്റാറിൽ വനപാലകർ കസ്റ്റഡിയിലെടുക്കുകയും പിന്നിട് കുടപ്പനയിൽ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത സംഭവത്തിനുത്തരവാദികളായ വനപാലകർക്കെതിരെ കൊലക്കുറ്റത്തിന് കേസടുക്കണമെന്നും മത്തായിയുടെ കുടുബത്തിനു നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ പതിനെട്ട് ദിവസമായി ചിറ്റാർ ഫോറസ്റ്റ്  ഓഫീസിനു മുന്നിൽ നടന്നു വന്ന റിലേ സത്യാഗ്രഹം കേരള ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ പിൻവലിക്കുകയാണെന്ന് ഡി.സി. സി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു.

ഡി.സി.സി നടത്തിയ റിലേ സമരത്തിന്റെ വിജയമാണിത്. മലയോര മേഖലയിലെ ജനരോഷം ഭയന്നും ഹൈക്കോടതിയിൽ നിന്നും പ്രതികൂല പരാമർശം ഉണ്ടായേക്കുമെന്നും കണക്കു കൂട്ടിയാണ്  മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തിനു ശുപാർശ നടത്തിയതെന്നും ബാബു ജോർജ് പറഞ്ഞു.

സി.ബി.ഐ അന്വേഷണത്തെ ഡി.സി.സി സ്വാഗതം ചെയ്യുന്നു. എന്നാൽ നഷ്ടപരിഹാരം ,
ആശ്രിത നിയമം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ തീരുമാനം ഉണ്ടായിട്ടില്ല . ഇതും സർക്കാരിന് അംഗീകരിക്കേണ്ടിവരും. ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിന് വൻപിച്ച ബഹുജനപിന്തുണ ലഭിച്ചു. പി.പി. മത്തായിയുടെ കുടുംബത്തിന് നീതി കിട്ടുന്നതുവരെ കോൺഗ്രസ് മുൻപന്തിയിൽ ഉണ്ടാവുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.

പത്തനംതിട്ട ജില്ല കളക്ടറേറ്റിന് മുന്നിൽ ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ്  ബാബു ജോർജ്ജ് , കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ. ശിവദാസൻ നായർ , അഡ്വ.പഴകുളം മധു , എ.ഐ. സി.സി അംഗം മാലേത്ത് സരളാദേവി എന്നിവർ പങ്കെടുത്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് സത്യാഗ്രഹികൾക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു. ചിറ്റാറിൽ നടന്ന റിലേ സത്യാഗ്രഹം സമാപന സമ്മേളനം യു.ഡി.എഫ് നേതാവ് പി.ജെ .ജോസഫ് ഉദ്ഘാടനം ചെയ്തു .

ഡി.സി .സി പ്രസിഡന്റ് ബാബു ജോർജ്ജ്  ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.വി.ആർ .സോജി , സാമുവൽ കിഴക്കുപുറം , കാട്ടൂർ അബ്ദുൾ സലാം , അഡ്വ.എബ്രഹാം മാത്യു പനച്ചമൂട്ടിൽ , മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളത്തറ, വിക്ടർ ടി. തോമസ് , കുഞ്ഞുകോശി പോൾ , സലിം പി. ചാക്കോ ,ഷാജി കുളനട തുടങ്ങിയവർ പ്രസംഗിച്ചു.

https://www.facebook.com/mediapta/videos/3235373439875957/

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...

ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ ഒന്നര വർഷത്തിന് ശേഷം നിർണായക തെളിവ്

0
കോഴിക്കോട് : കോഴിക്കോട് കക്കോടിയിലെ ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം...

സിപിഎമ്മിൻ്റേത് വിപരീതബുദ്ധി ; ‘പ്രിയദർശിനി’ ബഹിഷ്കരണത്തിൽ മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി'...

വീണ്ടും ഷിഗെല്ല : കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ...