കായംകുളത്ത് സി.പി.എം നേതാവ് സിയാദ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി നേത‌ൃത്വത്തെ തളളി മന്ത്രി ജി.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കായംകുളത്ത് സി.പി.എം നേതാവ് സിയാദ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി നേത‌ൃത്വത്തെ തളളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ  ക്വട്ടേഷന്‍ സംഘമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടറിയുടെ ഈ വാദം തളളി മാഫിയ സംഘത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിനാണ് സിയാദിനെ വകവരുത്തിയതെന്ന് സുധാകരന്‍ പറഞ്ഞു. പോലീസും രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് പറയുന്നത്.

അതേസമയം കേസിലെ മുഖ്യപ്രതിയെ സഹായിച്ചതിന് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് നിസാമിന് ജാമ്യം കിട്ടിയത് പോലീസിന്റെ  വീഴ്ചയാണെന്നും സുധാകരന്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...