കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാതാവിനെ കോടതി ശിക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അഞ്ച് ബാങ്കുവിളികളുടെ സമയം കഴിയാതെ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാതാവായ മുക്കം ഓമശ്ശേരി അഫ്‌സത്തിനെ കോടതി ശിക്ഷിച്ചു. കോടതി പിരിയും വരെയും തടവും 1000 രൂപ പിഴയുമാണ് താമരശ്ശേരി സിജെഎം കോടതി വിധിച്ചത്. ജുവൈനല്‍ ആക്‌ട് പ്രകാരം ആണ് ശിക്ഷ.

2016 നവംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. നവംബര്‍ രണ്ടിന് ഉച്ചയോടെ ഓമശ്ശേരി സ്വദേശി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ മുക്കം ഇഎംഎസ് സഹകരണ ആസ്പത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവിച്ച്‌ കുറച്ച്‌ സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ നഴ്‌സുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ അഞ്ച് ബാങ്ക് വിളികള്‍ കഴിയാതെ മുലപ്പാല്‍ കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് സിദ്ദിഖ് മുലപ്പാല്‍ കൊടുക്കുന്നത് വിലക്കുകയായിരുന്നു. കളന്തോട് ഉള്ള സിദ്ധന്റെ വാക്ക് കേട്ടായിരുന്നു ഈ മുലപ്പാല്‍ നിഷേധം.

തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിന്റെ പരാതിയെ തുടര്‍ന്ന് മുക്കം സ്വദേശി അബൂബക്കര്‍ സിദ്ദിഖിനും ഭാര്യയ്ക്കുമെതിരെ മുക്കം പോലിസ് കേസെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫോഴ്‌സും നിര്‍ദേശം നല്‍കിയിരുന്നു. കോഴിക്കോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറാണ് ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. പിതാവിന്റെ അന്ധ വിശ്വാസത്താല്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസവിച്ച കുഞ്ഞിന് വ്യാഴാഴ്ച പന്ത്രണ്ടരയ്ക്ക് ശേഷമാണ് മുലപ്പാല്‍ നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...