റാന്നിയിൽ ടിപ്പർ മറിഞ്ഞ്​ ക്ലീനര്‍ മരിച്ചു ; അമ്പലപ്പുഴ സ്വദേശി മഹേഷ് (33) ആണ് മരിച്ചത്

For full experience, Download our mobile application:
Get it on Google Play

റാന്നി : പാറമടയിൽ നിന്ന് കല്ല്​ കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറി മറിഞ്ഞ്​ ക്ലീനർ മരിച്ചു. അമ്പലപ്പുഴ കരൂർ മായാ സദനത്തിൽ മഹേഷ് (33)ആണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർ കരൂർ പുത്തൻചിറയിൽ ഉണ്ണി (28)യെ പരിക്കുകളോടെ റാന്നി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്തിക്കയം -ചെമ്പനോലി-വെച്ചൂച്ചിറ റോഡിൽ കോട്ടായിപ്പടി വളവിൽ ഇന്ന്  ഉച്ചകഴിഞ്ഞായിരുന്നു  അപകടം.

ചെമ്പൻമുടി പാറമടയിൽ നിന്ന്​ കരിങ്കല്ല് ലോഡുമായെത്തിയ ടിപ്പർ കോട്ടായിപ്പടി വളവിൽ വെച്ച്​ നിയന്ത്രണംവിട്ട്​ താഴേക്ക് മറിയുകയായിരുന്നു. ശബ്​ദം കേട്ട്​ ഓടിയെത്തിയ നാട്ടുകാർ ഇരുവരേയും താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ക്ലീനർ മരിച്ചു. സ്ഥിരം അപകടമേഖലയായ ഇവിടെ പാറമടകളിൽ നിന്നും ക്രഷറുകളിൽ നിന്നും എത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയാറുണ്ട്​. റോഡിന്റെ  കുത്തനെയുള്ള ഇറക്കവും വളവും കാരണം ഭാരം കയറ്റി വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടമാകുന്നതാണ് പലപ്പോഴും അപകടങ്ങൾക്കിടയാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...