കൂടുതൽ നിരീക്ഷണവും കുറവു മരുന്നുമാണ് കൊവിഡ് ചികിത്സയുടെ കാതൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൂടുതൽ നിരീക്ഷണവും കുറവു മരുന്നുമാണ് കൊവിഡ് ചികിത്സയുടെ കാതൽ. കോട്ടയം മെഡിക്കൽ കോളജിൽ കൊവിഡ് സ്ഥിരീകരിച്ച നാലു പേരാണ് ഇതുവരെ രോഗമുക്തരായത്. കൊവിഡിന് ഇതുവരെ മരുന്നു കണ്ടെത്തിയിട്ടില്ല. വിദേശരാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മരുന്നുകൾ നൽകുന്നുണ്ട്. എന്നാൽ കേരളത്തിൽ പരീക്ഷണ ഘട്ടത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നില്ല.

രോഗലക്ഷണങ്ങളുള്ളവരെയാണ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുന്നത്. ഇതോടെ നിരീക്ഷണം ആരംഭിക്കും. രോഗബാധ സ്ഥിരീകരിക്കുന്നതിനു സ്രവം പരിശോധിക്കും. ദിവസവും പലവട്ടം മെഡിക്കൽ സംഘം പരിശോധിക്കും. രക്തസമ്മർദം, ഹൃദയാരോഗ്യം, പ്രമേഹം, രക്ത പരിശോധന എന്നിവ തുടർച്ചയായി നടത്തും.

മരുന്നുകൾ : രോഗലക്ഷണങ്ങൾക്കാണ് മരുന്നുകൾ. പനിക്കു പാരസെറ്റാമോൾ, അലർജിക്ക് സെട്രിസിൻ പോലുള്ള മരുന്നുകൾ, അണുബാധ ഒഴിവാക്കാൻ ആന്റിബയോട്ടിക്കുകൾ എന്നിവ നൽകുമെന്നു കോട്ടയം നോഡ‍ൽ ഓഫിസർ ഡോ. ആർ. സജിത് കുമാർ പറഞ്ഞു. സൈനസൈറ്റിസ്, ശരീരം മുഴുവൻ അണുബാധ പോലുള്ള സാഹചര്യം ഒഴിവാക്കുകയാണ് ഉദ്ദേശ്യം.

മെഡിക്കൽ സംഘം : പകർച്ചവ്യാധി വിഭാഗത്തിനാണു ചികിത്സയുടെ ചുമതല. ഹൃദ്രോഗം, പ്രമേഹ ചികിത്സ, വൃക്കരോഗ ചികിത്സാ വിഭാഗം തുടങ്ങി ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതി പരിഗണിച്ച് അതത് വിഭാഗത്തിലെ ഡോക്ടർമാർ സംഘത്തിൽ ചേരും.

വെന്റിലേറ്റർ പ്രധാനം : ചികിത്സയിൽ ഏറ്റവും നിർണായകം വെന്റിലേറ്ററാണ്. രോഗം മൂർഛിക്കുന്ന സാഹചര്യത്തിലാണിത്. സ്വയം ശ്വസിക്കാൻ കഴിയാതെ വരുമ്പോൾ കൃത്രിമമായി ശ്വാസം നൽകും.

ഭക്ഷണം : ഭക്ഷണത്തിൽ നിയന്ത്രണങ്ങളില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...