കോഴിക്കോട് കാര്‍ കനാലിലേക്ക് മറിഞ്ഞ് പത്ത് മീറ്ററോളം ഒഴുകി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാര്‍ നിയന്ത്രണം വിട്ട് നിറയെ വെള്ളമുള്ള കനാലില്‍ വീണു. കോഴിക്കോട് ഉള്ള്യേരി 19 ല്‍ ആണ് അപകടം നടന്നത്. കാര്‍ ഓടിച്ചിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥി തെക്കയില്‍ വിഷ്ണു അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ അപകടം നടന്ന കനാലിന് സമീപം തന്നെയാണ് താമസിക്കുന്നത്. കാര്‍ പത്ത് മീറ്ററോളം വെള്ളത്തില്‍ ഒഴുകി പാലത്തിന് സമീപം തങ്ങി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയാണ് അപകടം നടന്നത്. റോഡിന് സമീപത്തുകൂടി കടന്നുപോകുന്ന കനാലിലേക്കാണ് കാര്‍ വീണത്. റോഡരികില്‍ കൈവരികളൊന്നും ഉണ്ടായിരുന്നില്ല. കാര്‍ വെള്ളത്തില്‍ മുങ്ങിത്തുടങ്ങിയപ്പോള്‍ വിഷ്ണു ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കൊയിലാണ്ടി ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ ഉയര്‍ത്തിയത്. ഗ്രേഡ് അസിസ്റ്റന്റ് സേഫ്റ്റി ഓഫീസര്‍ എം മജീദ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, പി കെ ഇര്‍ഷാദ്, നിധി പ്രസാദ്, എന്‍ പി അനൂപ്, പി കെ രനീഷ്, കെ പി രജീഷ്, ഹോം ഗാര്‍ഡ് സോമകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ സമാധാന നീക്കം ; ധാരണയിലേക്ക് അടുക്കുന്നെന്ന് ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ് : ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ഒരു ധാരണയിലേക്ക്...

ഓപ്പറേഷന്‍ തൂഫാന്‍ ; ഐജി ആര്‍. നിശാന്തിനിക്ക് സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല

0
തിരുവനന്തപുരം : ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി...

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനമൊഴിയുന്നതായി കരോലിൻ ലീവിറ്റ് ; മുഖ്യ ഉപദേശകയായി...

0
വാഷിംഗ്ടൺ : വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണ റിപ്പോർട്ട്‌ മന്ത്രിസഭ ചർച്ച ചെയ്യും ; സർക്കാർ...

0
തിരുവനന്തപുരം: മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന കള്ളക്കളികളെ കുറിച്ചുള്ള കായിക വകുപ്പ്...