അഞ്ചാം ഘട്ടം : പശ്ചിമ ബംഗാളിൽ ഏഴ് മണ്ഡലങ്ങൾ ; 57 ശതമാനത്തിലേറെ ബൂത്തുകൾ

For full experience, Download our mobile application:
Get it on Google Play

കൊൽകത്ത: അഞ്ചാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളിൽ ജനവിധി തേടുന്നത് മ​ന്ത്രിമാർ മുതൽ സിനിമതാരങ്ങൾ വരെ. 57 ശതമാനത്തിലേറെ ബൂത്തുകൾ പ്രശ്ന ബാധിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ സുരക്ഷക്കായി 29,000 പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ 60,000 കേന്ദ്ര സൈനികരെയും വിന്യസിച്ചിട്ടുണ്ട്. ഹൂഗ്ലി നദിയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഹൗറ, ഹൂഗ്ലി, സെറാംപൂർ, ബരാക്‌പൂർ മണ്ഡലങ്ങൾ തിങ്കളാഴ്ച വിധിയെഴുതും. അടഞ്ഞുകിടക്കുന്ന വ്യവസായ സ്ഥാപനങ്ങളും ചണ മില്ലുകളുടെ മോശം സ്ഥിതിയും തൊഴിലില്ലായ്മയുമാണ് ഇവിടത്തെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾ.

ബംഗ്ലാദേശ് അതിർത്തിയിലുള്ള ബംഗോൺ മണ്ഡലത്തിൽ പൗരത്വ ഭേദഗതി നിയമമായിരുന്നു (സി.എ.എ) ചൂടേറിയ പ്രചാരണ വിഷയം. ഇവിടെ ജയപരാജയം തീരുമാനിക്കുക ബംഗ്ലാദേശിൽ നിന്ന് കുടിയേറിപ്പാർക്കുന്ന മാതുവ സമുദായത്തിന്റെ നിലപാടായിരിക്കും. കേ​ന്ദ്ര സഹമന്ത്രി ശാന്തനു താക്കൂറാണ് ബി.ജെ.പി സ്ഥാനാർഥി. തൃണമൂലിന്റെ ബിശ്വജിത് ദാസാണ് എതിരാളി. 2021ൽ ബി.ജെ.പി ടിക്കറ്റിൽ ബഗ്ദ മണ്ഡലത്തിൽനിന്ന് വിജയിച്ച ദാസ് പിന്നീട് തൃണമൂലിൽ ചേരുകയായിരുന്നു. അഞ്ചുവർഷത്തിനിടെ നാലുതവണ പാർട്ടി മാറി ഒടുവിൽ തൃണമൂലിൽനിന്ന് ബി.ജെ.പിയിലെത്തിയ അർജുൻ സിങ്ങാണ് ബാരാക്പൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി. പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ പാർഥ ഭൗമികാണ് എതിർ സ്ഥാനാർഥി.

ഹൂഗ്ലിയിൽ സിനിമ താരങ്ങളുടെ പോരാണ്. ബി.ജെ.പി സ്ഥാനാർഥിയും നടനുമായ ലോക്കറ്റ് ചാറ്റർജിയുടെ രണ്ടാംജയം തടയാൻ നടി രചന ബാനർജിയെയാണ് തൃണമൂൽ രംഗത്തിറക്കിരിക്കുന്നത്. സൊറാംപൂരിൽ ബി.ജെ.പിയുടെ കബീർ ശങ്കർ ബോസും സി.പി.എം വിദ്യാർഥി നേതാവ് ദീപ്സിതാ ധറും തൃണമൂൽ കോൺഗ്രസി​െൻറ സിറ്റിങ് എം.പി കല്യാൺ ബാനർജിയും തമ്മിലുള്ള ത്രികോണ മൽസരമാണ് നടക്കുന്നത്. ഹൗറയിൽ തൃണമൂലിൽ നിന്ന് ബി.ജെ.പിയിലെത്തിയ രതിൻ ചക്രവർത്തിയും സിറ്റിങ് എം.പി പ്രസൂൺ ബാനർജിയും തമ്മിലാണ് പോര്. അഡ്വ. സബ്യസാചി ചാറ്റർജിയാണിവിടത്തെ സി.പി.എം സ്ഥാനാർഥി. ഉലുബേരിയ, ആരാംബാഗ് എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങൾ. 13,481 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. 1,25,23,702 വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിക്കുക.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....