മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ നില അതീവഗുരുതരമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന അറിയിച്ചു. താഴെക്കോട് പഞ്ചായത്തിലെ അരക്കപറമ്പ് സ്വദേശിയായ ഇദ്ദേഹം ജൂണ്‍ 29 നാണ് അബൂദബിയില്‍നിന്ന് കോഴിക്കോട് വിമാനത്താവളം വഴിയെത്തിയത്. ജൂലൈ ഏഴിന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗത്തിന് പുറമെ വൃക്കസംബന്ധമായ അസുഖവുമുള്ള ഇയാള്‍ക്ക് ഹ്യദയസ്തംഭനംകൂടി വന്നതാണ് ആരോഗ്യസ്ഥിതി മോശമാകുവാന്‍ കാരണമായത്.
മഞ്ചേരിയിലെ കൊവിഡ് രോഗിയുടെ നില അതീവഗുരുതരം
RECENT NEWS
Advertisment