കളമശേരി മെഡിക്കൽ കോളജിലെ ചികിത്സാ വീഴ്ച ; കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കാനൊരുങ്ങി പോലീസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കാൻ പോലീസ്. ചികിത്സാ പിഴവ് മൂലം കൊവിഡ് രോഗി മരിച്ചെന്ന നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് മൊഴിയെടുക്കുന്നത്. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

മെഡിക്കൽ കോളജിലെ അനാസ്ഥ വെളിപ്പെടുത്തിയ നഴ്‌സിംഗ് ഓഫീസർ ജലജാ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കളമശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ജലജാ ദേവിയുടെ കടുത്തുരുത്തിയിലുള്ള വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. മറ്റ് ജീവനക്കാരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും പോലീസ് റിപ്പോർട്ട് സമർപ്പിക്കുക.

ആശുപത്രിയിലെ ചികിത്സാ വീഴ്ച ചൂണ്ടിക്കാട്ടി ജലജാ ദേവി മറ്റ് ജീവനക്കാർക്ക് അയച്ച ശബ്ദസന്ദേശം വിവാദമായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൊവിഡ് രോഗി ഹാരിസ് മരിച്ചത് ഓക്‌സിജൻ ലഭിക്കാതെയാണെന്നായിരുന്നു ജലജാ ദേവി പറഞ്ഞത്. ഇത്തരത്തിൽ മറ്റ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഡോക്ടർമാർ ഇടപെട്ടാണ് ഇത് ഒതുക്കിതീർത്തതെന്നും അവർ പറഞ്ഞു. ഇതിന് പിന്നാലെ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർ നജ്മ സലീമും ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...