പണം തിരികെ നല്‍കും ; കുമ്മനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് ഒത്തു തീര്‍പ്പാക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : കേസ് തിരിച്ചടിയാകും. ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം. ആറന്‍മുള സ്വദേശിയായ പരാതിക്കാരന് നഷ്ടമായ പണം തിരികെ നല്‍കി ഇടാപാടുകള്‍ തീര്‍ക്കുമെന്ന് കേസിലെ ഒന്നാം പ്രതി പ്രവീണ്‍ വി. പിള്ള പറഞ്ഞു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രതിയായ കേസില്‍ കൂടുതല്‍ വിവാദങ്ങളൊഴിവാക്കാനുള്ള ശ്രമത്തിന് പിന്നില്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ തന്നെയാണന്നാണ് സൂചന. തദ്ദേശസ്വയ ഭരണ – നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ അടുത്ത് നില്‍ക്കേ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായതാണ് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാഴ്ത്തിയത്.

കേസ് മുന്നോട്ട് പോയാല്‍ തിരിച്ചടിയാവുമെന്ന കണക്കു കൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് പ്രശ്നം പരിഹരിക്കാന് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നത്. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരി കൃഷ്ണന്‍ പണം തിരികെ നല്‍കാമെന്ന് ന്യൂ ഭാരത് ബയോ ടെക്നോളജീസ് ഉടമ വിജയന്‍ അറിയിച്ചതായി കേസിലെ ഒന്നാം പ്രതിയും കുമ്മനത്തിന്‍റെ മുന്‍ പി.എയുമായിരുന്ന പ്രവീണ്‍ വി. പിള്ള പറഞ്ഞു. കേസില്‍ കുമ്മനത്തിന് ബന്ധമില്ലെന്ന് പ്രവീണ്‍ പറയുമ്പോഴും കൂടുതല്‍ വിവാദങ്ങളൊഴിവാക്കി പ്രശ്നം പരിഹരിക്കാന് കുമ്മനം രാജശേഖരന് അടക്കമുള്ളവര്‍ ശ്രമം നടത്തുണ്ട്. അതേസമയം കേസിന് പിന്നില്‍ ബി.ജെ.പിയിലെ ഉള്‍പ്പാര്‍ട്ടി പോരാണെന്നുള്ള സൂചനകളുണ്ടെങ്കിലും പരാതിക്ക് പിന്നില്‍ സി.പി.എം ആണന്നാണ് കുമ്മനത്തിന്‍റെ വിശദീകരണം.

ആറന്മുള സ്വദേശിയായ പി.ആര്‍ ഹരികൃഷ്ണന് നല്‍കിയ പാരാതിയില്‍ കുമ്മനത്തെ കൂടാതെ ബി.ജെ.പി എന്‍.ആര്‍.ഐ സെല്‍ കണ്‍വീനര്‍ എന്‍ ഹരികുമാറുമടക്കം ആകെ ഒമ്പത് പ്രതികളാണുള്ളത്. 2018 -20 കാലയളവില്‍ പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ഓഹരി ഉടമയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 30,75000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. ബുധനാഴ്ച പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതി നിലവില്‍ ആറന്മുള്ള സബ് ഇന്‍സ്പെക്ടറാണ് അന്വേഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...