തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോവിഡ് രോഗി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോവിഡ് രോഗി രംഗത്ത്. വട്ടപ്പാറ സ്വദേശി ലക്ഷ്മിയാണ് ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

പനി മൂര്‍ച്ഛിച്ച്‌ അനങ്ങാനാകാതെ കിടന്നിട്ടും ഡോക്ടര്‍മാരോ നഴ്സുമാരോ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ലക്ഷ്മി പറയുന്നു. നവംബര്‍ 26നാണ് കോവിഡ് പോസിറ്റീവായ ലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കടുത്ത പനി മൂലം ഒന്നനങ്ങാന്‍ പോലുമാകാതെ മൂന്ന് ദിവസമാണ് മൂത്രത്തില്‍ കുളിച്ച്‌ കിടന്നതെന്നും ലക്ഷ്മി പറയുന്നു. ആരോഗ്യാവസ്ഥ മോശമായിട്ടും പരിചരണം കിട്ടിയില്ലെന്നും യുവതി ആരോപിക്കുന്നു. ചില മരുന്നുകളോട് അലര്‍ജി ഉണ്ടെന്ന് പറഞ്ഞിട്ടും പരിശോധന നടത്താതെ കുത്തിവെപ്പുകള്‍ എടുത്തുവെന്നും ലക്ഷ്മി പറയുന്നു.

കോവിഡ് മുക്തയായെങ്കിലും ആരോഗ്യസ്ഥിതി പൂര്‍ണമായും വീണ്ടെടുത്തിട്ടില്ലെന്നും ലക്ഷ്മി പറയുന്നു. ആരോഗ്യമന്ത്രിക്ക് പരാതി നല്‍കാനാണ് ലക്ഷ്മിയുടെ തീരുമാനം. എന്നാല്‍ ലക്ഷ്മിയുടെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഖിൽ മാരാർ പാർട്ടി വിട്ടതിന് പിന്നാലെ വിശദീകരണവുമായി ട്വന്റി 20

0
കൊച്ചി: അഖിൽ മാരാർ പാർട്ടി വിട്ടതിന് പിന്നാലെ വിശദീകരണവുമായി ട്വന്റി 20....

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ സമരം : ബി.കെ.എം.യു

0
എഴുമറ്റൂർ : ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള...

സിജെപി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ...

0
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ...

ജന്തർ മന്തറിൽ വിരമിച്ച ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സാധാരണയായി നടക്കുന്ന സമരങ്ങളിൽ നിന്നും വ്യത്യസ്തമായി...