72.46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഇന്ത്യ ജീവനക്കാരനെയും കാറ്ററിംഗ് ജീവനക്കാരനെയും അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ദില്ലി : 72.46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഇന്ത്യ ജീവനക്കാരനെയും കാറ്ററിംഗ് ജീവനക്കാരനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദില്ലി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താനാണ് ഇവര്‍ ശ്രമിച്ചത്.

ലണ്ടനില്‍ നിന്നെത്തിയ വിമാനത്തില്‍ മുകളിലത്തെ അറയില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പരിശോധനയിലൂടെ പൊളിഞ്ഞത്. കാറ്ററിംഗ് കമ്പിനിയായ എം എംഎസ് അംബാസഡര്‍ സ്‌കൈ ഷെഫിലെ ജീവനക്കാരനെയാണ് ആദ്യം പിടികൂടിയത്.

വെള്ളിനിറം പൂശിയ നിലയിലാണ് 1.66 കിലോ സ്വര്‍ണം ഇവര്‍ കടത്തിയത്. എയര്‍ ഇന്ത്യ ക്രൂ അംഗത്തിന്റെ ഒത്താശയോടെയാണ് സ്വര്‍ണം കടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇരുവര്‍ക്കും നേരത്തെയും സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ മൂന്നിന് 1.5 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഈ സംഭവത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...