കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ പ്ര​ത്യേ​ക സ​മ​യം‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമോ അതിന് രണ്ടുദിവസം മുമ്പോ കോവിഡ്-19 ഉള്‍പ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്കവിലക്ക് (ക്വാറന്റൈന്‍) നിര്‍ദേശിക്കപ്പെട്ടവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.

നിലവിലുള്ള നിയമ പ്രകാരം പോളിങ് സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ്. പോളിങ്ങിന്റെ അവസാനത്തെ ഒരു മണിക്കൂര്‍ (വൈകിട്ട് 5 മുതല്‍ 6 വരെ) സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്ക വിലക്ക് നിര്‍ദേശിക്കപ്പെട്ടവര്‍ക്കും മാത്രം വോട്ട് ചെയ്യുന്നതിനായി മാറ്റിവെയ്ക്കാന്‍ ഭേദഗതി നിര്‍ദേശിക്കുന്നു.

ഇപ്പോഴുള്ള വ്യവസ്ഥയനുസരിച്ച്‌ രോഗബാധയുള്ളവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടിനുള്ള അവസരമാണുള്ളത്. എന്നാല്‍, ഈ വിഭാഗത്തിലുള്ളവര്‍ തപാല്‍ വോട്ടിന് മൂന്ന് ദിവസം മുമ്പോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന അതിലും കുറഞ്ഞ സമയത്തിനകമോ റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കണം. മാത്രമല്ല, പോസ്റ്റല്‍ വോട്ട് അടയാളപ്പെടുത്തിയ വോട്ടര്‍പട്ടിക പോളിങ് ദിവസത്തിന് രണ്ടുദിവസം മുമ്പ് മുദ്രചെയ്ത് നല്‍കുകയും വേണം. തെരഞ്ഞെടുപ്പ് ദിവസമോ അതിനു രണ്ടു ദിവസം മുമ്പോ രോഗബാധിതരാകുന്നവര്‍ക്കും സമ്പര്‍ക്ക വിലക്ക് നിര്‍ദശിക്കപ്പെട്ടവര്‍ക്കും ഇതു കാരണം വോട്ടു ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടാണ് രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവര്‍ക്കും നേരിട്ട് വോട്ടുചെയ്യാന്‍ നിയമം ഭേദഗതി ചെയ്യുന്നത്.

കോവിഡ്-19 ബാധിച്ചവര്‍ക്കും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കും പോളിങ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തേണ്ട പ്രത്യേക സൗകര്യം സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗ നിര്‍ദേശം തയ്യാറാക്കി തദ്ദേശസ്വയംഭരണ വകുപ്പിന് നല്‍കണമെന്നും മന്ത്രിസഭ തീരുമാനിച്ചു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കും പ്രത്യേക സംരക്ഷണം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് തയ്യാറാക്കി നല്‍കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...