തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച വി എസ് എസ് സി ജീവനക്കാരനായ തൃക്കണ്ണാപുരം സ്വദേശി സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ്പ് പുറത്തു വിട്ടു . ഇദ്ദേഹത്തിന് ജൂണ്‍ 24നാണ് രോഗം സ്ഥിരീകരിച്ചത് . ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അയള്‍വാസിയുടെ ഗൃഹപ്രവേശന ചടങ്ങുള്‍പ്പെടെ വിവിധ പരിപാടികളില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
ജൂണ്‍ നാല് മുതല്‍ നിരവധി പേരുമായി രോഗി അടുത്തിടപഴകിയിട്ടുണ്ട്. ജൂണ്‍ ആറിന് എസ്ബിഐ കഴക്കൂട്ടം ബ്രാഞ്ചിലും ജൂണ്‍ എട്ടിന് എസ്ബിഐ തുമ്പ ബ്രാഞ്ചിലും ജൂണ്‍ 18 ന് ചാലയിലെ ഇന്ത്യന്‍ ബാങ്കിലും എത്തിയിരുന്നു. ജൂണ്‍ 19ന് തിരുമല കെഎസ്‌ഇബി ഓഫീസും സന്ദര്‍ശിച്ചു. ഈ സ്ഥലങ്ങളില്‍ പ്രസ്തുത സമയത്ത് സന്ദര്‍ശിച്ചവര്‍ക്ക് 1077, 9188610100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.