ഇ-ബസ് പദ്ധതി : ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച്‌ എ കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഇ-ബസ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ആര്‍ക്കെങ്കിലും ഏതെങ്കിലും കരാര്‍ പ്രത്യേകമായി നല്‍കാന്‍ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ കാലത്ത് ഗതാഗത വകുപ്പ് ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല. ചെന്നിത്തല ഉന്നയിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഫയല്‍ നോക്കിയാലേ പറയാനാവൂ. ഇ മൊബിലിറ്റി പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ചെന്നിത്തല എന്താണ് ഉദ്ദേശിക്കുന്നതെന്ന് പൂര്‍ണമായി മനസിലായില്ല.

ഇ മൊബിലിറ്റി പദ്ധതി സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ച ശേഷം മറുപടി പറയാം. വിഷയത്തില്‍ വിശദമായ പ്രതികരണം പിന്നീട് നടത്തും. ആര്‍ക്കും പ്രത്യേകിച്ച്‌ ഒരു കരാറും നല്‍കിയിട്ടില്ലെന്നാണ് തന്റെ ധാരണയെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലസ് വൺ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

0
തിരുവനന്തപുരം : ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ...

ആൺകുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; 59-കാരൻ അറസ്റ്റിൽ

0
കോഴിക്കോട്: ബാലുശ്ശേരിയിൽ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മങ്ങാട് പുതുക്കുടി സ്വദേശി...

ഇലക്ട്രിക് ബൈക്കിൽനിന്നും തീ പടർന്നു ; കെട്ടിടത്തിൽ വൻ തീപിടിത്തം : രണ്ട് മരണം

0
ഒഡീഷ : പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് നോയിഡ സെക്ടർ...

‘വ്യാജ വാഗ്ദാനങ്ങൾ നൽകിയുള്ള ബന്ധം ഉഭയസമ്മതല്ല’ : മദ്രാസ് ഹൈക്കോടതി

0
ചെന്നൈ : വ്യാജ വാഗ്ദാനങ്ങൾ നൽകിയോ ഭീഷണിപ്പെടുത്തിയോ സ്ത്രീയുമായി പുരുഷൻ ശാരീരിക...