കോഴിക്കോട് : ബീച്ച് ആശുപത്രിയില്‍ പ്രതിഷേധവുമായി കൊറോണ രോഗികള്‍ രംഗത്ത്. രോഗികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം മോശമാണെന്നും വൃത്തി ഹീനമായ അന്തരീക്ഷമാണ് ഉള്ളതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. സംഭവത്തിന് പരിഹാരം കാണുമെന്ന് അധികൃതര്‍ അറിയിച്ചു.
കൊറോണ രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതില്‍ കൃത്യതയില്ല. ശുചിമുറികള്‍ വൃത്തിയാക്കിയിട്ട് ആഴ്ചകളായെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
രോഗികളുടെ പ്രശ്‌നത്തിന് നാളെ രാവിലെ തന്നെ പരിഹാരം കാണുമെന്നാണ് അധികൃതര്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. അതേസമയം പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിച്ചതിന് ശേഷമേ പ്രഭാത ഭക്ഷണം കഴിക്കുകയുളളൂ എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.