കോട്ടയം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം : ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജില്ലാ യുഡിഎഫ് ചെയര്‍മാനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പൊട്ടിത്തെറിയിലേക്ക്. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിച്ചു. ഇന്നു പാലായില്‍ കേരളാ കോണ്‍ഗ്രസ് എം നിയോജക മണ്ഡലം കമ്മറ്റി നടത്തിയ സിഎഫ് തോമസ് അനുസ്മരത്തില്‍ നിന്നും സജിയും പ്രവര്‍ത്തകരും വിട്ടു നിന്നു.

നേരത്തെ ജില്ലാ പ്രസിഡന്റായ സജി മഞ്ഞക്കടമ്പന്റെ നിര്‍ദേശാനുസരണമാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. എന്നാല്‍ ജില്ലാ യുഡിഎഫ് പുന:സംഘടനയില്‍ തന്നെ ഒഴിവാക്കിയതറിഞ്ഞതോടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സജി മഞ്ഞക്കടമ്പന്‍ പിജെ ജോസഫിനെയും മോന്‍സ് ജോസഫിനെയും അറിയിക്കുകയായിരുന്നു. നേതാക്കള്‍ പിന്നീട് സജിയെ ഫോണില്‍ പലവട്ടം ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല.

പരിപാടിയില്‍ മുഖ്യപ്രഭാഷണവും പാര്‍ട്ടിയിലേക്ക് വന്ന പുതിയ അംഗങ്ങളെ സ്വീകരിക്കുന്നതും ജില്ലാ പ്രസിഡന്റ് ആയിരുന്നു. പിന്നീട് അനുസ്മരണ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. ജോര്‍ജ് പുളിങ്കാട്, ജോസ് പാറേക്കാട്ടില്‍, ജോസഫ് കണ്ടത്തില്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിക്കുന്ന പരിപാടിയുമായി മുമ്പോട്ടു പോകാനാണ് സജിയുടെയും സഹപ്രവര്‍ത്തകരുടെയും തീരുമാനമെന്നാണ് അറിയുന്നത്.

നേരത്തെ പൂഞ്ഞാര്‍ സീറ്റിന്റെ പേരില്‍ നാലുവര്‍ഷം മുമ്പ് കെഎം മാണിയോട് പിണങ്ങി ദിവസങ്ങള്‍ ഫോണ്‍ ഓഫ് ചെയ്ത് സജി പരിപാടികളില്‍ നിന്നും വിട്ടു നിന്നിരുന്നു. അന്നു യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റായിരുന്ന മഞ്ഞക്കടമ്ബനെ സംസ്ഥാന പ്രസിഡന്റാക്കിയാണ് അനുനയിപ്പിച്ചത്. പക്ഷേ ഇക്കുറി ബഹിഷ്‌കരണവും നിസഹകരണവും തുടര്‍ന്നാല്‍ ജില്ലാ പ്രസിഡന്റു സ്ഥാനംതന്നെ സജിക്ക് നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ട്.

അതിനിടെ പത്തനംതിട്ടയില്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തതില്‍ വിക്ടര്‍ തോമസും പ്രതിഷേധത്തിലാണ്. ജോസഫിലേക്ക് വന്ന മാണി ഗ്രൂപ്പുകാര്‍ അവഗണന നേരിടുന്നുവെന്ന പരാതിയും ഇവര്‍ക്കുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...