മകൻ ഫ്രീ ഫയർ കളിച്ചു പിതാവിൻറെ അക്കൗണ്ടിൽ നിന്ന് ആറു ലക്ഷം രൂപ നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ :  മകൻ ഓൺലൈനായി ഫ്രീ ഫയർ ഗെയിം കളിച്ചപ്പോൾ പിതാവിൻ്റെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 6 ലക്ഷം രൂപ. കണ്ണൂർ സെൻട്രൽ ജയിലിലെ വിവിങ് ഇൻസ്പെക്ടറായ പയ്യന്നൂരിലെ വിനോദ് കുമാറിൻ്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്.

വീടു നിർമാണത്തിന് വിനോദ് കുമാർ വായ്പ എടുത്ത തുകയാണ് ഗൂഢസംഘം തട്ടിയെടുത്തിരിക്കുന്നത്. വിനോദ് കുമാറിൻ്റെ മകൻ ഓൺലൈനായി ഫ്രീ ഫയർ ഗെയിം കളിക്കാറുണ്ടായിരുന്നു. ഇതിനു ശേഷമാണ് കണ്ണൂർ സൗത്ത് ബസാർ ശാഖയിലെ അക്കൗണ്ടിൽ നിന്നും പണം കാണാതായത്.

വിനോദ് കുമാറിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി അക്കൗണ്ട് നമ്പറും പാസ്‌വേഡും മനസ്സിലാക്കി പണം തട്ടിയെടുത്തതായാണ് കരുതുന്നത്. ഫ്രീ ഫയർ ഗെയിമിലൂടെ ഇത്തരത്തിൽ നിരവധി ആൾക്കാരുടെ പണം നഷ്ടമായിട്ടുള്ളതായി നേരത്തെയും പരാതി ഉയർന്നിരുന്നു. അക്കൗണ്ട് നമ്പറും  പാസ്‌വേഡും മറ്റൊരാൾക്ക് കൈമാറരുത് എന്ന് പോലീസിൻ്റെ നിർദ്ദേശമുണ്ടായിട്ടും  പോലീസുകാരുടെ കുടുംബത്തിൽ നിന്നുതന്നെ കബളിപ്പിക്കൽ നടന്നതാണ് ഇപ്പോൾ ചൂടേറിയ ചർച്ചാ വിഷയമായിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...