Monday, April 29, 2024 6:30 pm

അരലക്ഷം കടന്ന് കൊവിഡ് രോ​ഗികൾ – ആരോ​ഗ്യപ്രവർത്തകരിലെ കൊവിഡ് വെല്ലുവിളി ; ആരോ​ഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അരലക്ഷം കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ‍് രോ​ഗികൾ. നിലവിലെ അതിവീവ്ര വ്യാപനം രോ​ഗികളുടെ എണ്ണം ഇനിയും കൂട്ടിയേക്കാ‌ം. അതിതീവ്ര വ്യാപനം ഒമിക്രോണിന്റെ സാമൂഹ്യ വ്യാപനമാമെന്നും അരലക്ഷം ‌കടന്ന് പ്രതിദിന രോ​ഗികൾ കുതിക്കുമെന്നും നേരത്തെ ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയ‌ിരുന്നു. സംസ്ഥാനത്ത് കിടത്തി ചികിൽസയിലുള്ളവരുടേയും ഓക്സിജൻ , ഐസിയു, വെന്റിലേറ്റർ സഹായം വേണ്ടവരുടേയും എണ്ണവും വർധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കൂടുതൽ ഉള്ള തിരുവനന്തപുരം ജില്ലയിൽ 20-30 പ്രായ ഗ്രൂപ്പിലാണ് കൂടുതൽ വ്യാപനം നടക്കുന്നതെന്നാണ് ആരോ​ഗ്യവകുപ്പിന്റെ വിലയിരുത്തൽ.

പ്രതീക്ഷിച്ച വർധനയാണിതെന്നും ആരോ​ഗ്യ വകുപ്പ് സജ്ജമാണെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 57ശതമാനം ഐ സി യുകൾ ഒഴിവുണ്ട്. വെന്റിലേറ്റർ സൗകര്യം 14ശതമാനം മാത്രമേ ഇപ്പോൾ ഉപയോ​ഗിച്ചിട്ടുള്ളു. സ്വകാര്യ മേഖലയുടെ സഹകരണം കൂടി ഉറപ്പാക്കി ചികിൽസ നൽകുമെന്നും ആരോ​ഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ചികിൽസ, സൗകര്യങ്ങൾ എന്നിവ വിലയിരുത്താനും ഏകോകിപ്പിക്കാനുമായി മെഡിക്കൽ കോളേജ് ആശുപത്രികളിൽ കൺട്രോൾ റൂം തുടങ്ങുകയാണ്.

ആരോഗ്യ പ്രവർത്തകരിലെ കൊവിഡ് വ്യാപനം വെല്ലുവിളിയാണ്. ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കുക പ്രധാനമാണ്. കുറവ് നികത്താൻ 4917 ആളുകളെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. രോ​ഗ തീവ്രത കുറയ്ക്കാൻ രണ്ടാം ഡോസ് വാക്സിനേഷൻ കൂടുതൽ നൽകാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ചില ജില്ലകൾ വാക്സിൻ എടുക്കുന്നതിൽ പിന്നിൽ ‌ആണ്. ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നളകി വാക്സിനേഷൻ കൂട്ടും. ആൾക്കൂട്ടം ഒരിടത്തും പാടില്ലെന്നും ഇത് കാരണമാണ് ജിം, തിയേറ്റർ എന്നിവയുടെ പ്രവർത്തനം താൽകാലികമായി നിർത്തി വെയ്പ്പിച്ചതെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. മാൾ, ബാർ എന്നിവയുടെ കാര്യത്തിലും ആൾക്കൂട്ടം പാടില്ലെന്ന നിലപാടാണെന്ന് മന്ത്രി വ്യക്തമാക്കി

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?’ ; നിയമനടപടി സ്വീകരിക്കുമെന്ന് ഇ...

0
തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തില്‍ പാര്‍ട്ടിക്കെല്ലാം ബോധ്യമായെന്നും എല്ലാം മാധ്യമ...

പത്തനംതിട്ടയില്‍ വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം – കുട്ടികള്‍ക്കായി ഡേ കെയര്‍ സെന്റര്‍

0
പത്തനംതിട്ട : വിവിധ ആവശ്യങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ എത്തുന്ന വനിതകള്‍ക്കായി താമസ...

പീരുമേട്ടില്‍ സർക്കാർ ഭൂമിയിൽ വൻ കൈയേറ്റം ; റിപ്പോർട്ട് തേടി തഹസിൽദാർ

0
പീരുമേട് : ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ സർക്കാർ ഭൂമിയിലെ വൻ കൈയ്യേറ്റം...

പത്തനംതിട്ട ചുട്ടുപൊള്ളും – താപനില 38 ഡിഗ്രിവരെ എത്തിയേക്കും

0
പത്തനംതിട്ട: ജില്ലയില്‍ മേയ് മൂന്ന് വരെ താപനില 38 ഡിഗ്രി സെഷ്യല്‍സില്‍...