കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍, ആര്‍ടി – പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍, ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ആന്റിജന്‍ ടെസ്റ്റില്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ കൂടി ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമായി നടത്തണം.

ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തില്‍ആദ്യം തന്നെ രണ്ട് സാമ്പിള്‍ ശേഖരിക്കണം.ആന്‍റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഉടന്‍ തന്നെ രണ്ടാം സാമ്പിള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

രണ്ടു പരിശോധനകള്‍ക്കുമുള്ള സാമ്പിളുകള്‍ ഒരേ സമയം ശേഖരിക്കണം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ  പുതിയ മാര്‍ഗനിര്‍ദേശം. കഴിഞ്ഞദിവസം ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...