സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ പിന്‍വാതില്‍ നിയമനങ്ങള്‍ ; സ്കോൾ കേരളയിൽ 54 പേരെ നിയമിച്ചപ്പോൾ പട്ടികവർഗക്കാർ ആരുമില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ. സ്കോൾ കേരളയിൽ മാത്രം 54 പേരെ സ്ഥിരപ്പെടുത്തിയതിൽ എസ്.ടി വിഭാഗത്തിൽ നിന്ന് ആരുമില്ല. പട്ടിക ജാതി വിഭാഗത്തില്‍ അഞ്ച് പേർക്ക് നിയമനം ലഭിക്കേണ്ടതിന് പകരം രണ്ട് പേരെയാണ് നിയമിച്ചത്. സർക്കാർ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന നിയമം അട്ടിമറിച്ചാണ് പിന്‍വാതില്‍ നിയമനം.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ  സഹോദരി ഷീജ ഉള്‍പ്പെടെയുള്ളവരുടെ നിയമനങ്ങള്‍ വിവാദമായിരുന്നു. ഷീജ ഉൾപ്പെടെ ഒരാൾക്കും തുടർച്ചയായി 10 വർഷം സർവീസില്ല. കൂടുതൽ സീനിയോരിറ്റി ഉള്ളവരെ മറികടന്നാണ് സി.പി.എം ബന്ധം ഉള്ളവരെ മാത്രമായി നിയമിക്കുന്നതെന്നായിരുന്നു ആരോപണം.

സ്കോള്‍ കേരള നിയമനം വിവാദമായപ്പോള്‍ 10 വർഷം തുടർച്ചയായി ജോലി ചെയ്തവരെ മാത്രമാണ് നിയമിക്കുന്നത് എന്നായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം നല്‍കിയ വിശദീകരണം. സഹോദരി ഷീജയെ സ്ഥിരപ്പെടുത്താൻ പോകുന്നുവെന്ന വിവരം പുറത്തുവന്നതോടെയാണ് വിശദീകരണവുമായി എ.എ റഹീം രംഗത്തുവന്നത്. എന്നാൽ റഹീമിന്റെ  സഹോദരി ഉൾപ്പെടെ ഒരാൾക്ക് പോലും സ്കോൾ കേരളയിൽ തുടർച്ചയായി 10 വർഷം സർവ്വീസില്ല. 2013 ൽ യു.ഡി.എഫ് സർക്കാർ ഇവരെ പിരിച്ചുവിട്ടിരുന്നു. 2014ലാണ് ഇവർ വീണ്ടും ജോലിക്ക് കയറിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...