രണ്ട് ഡോസ് വാക്‌സീനേഷന്‍ സ്വീകരിച്ചവരിലും കൊവിഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രണ്ട് ഡോസ് വാക്‌സീനേഷന്‍ സ്വീകരിച്ചവരിലും വൈറസ് പടരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. ഇത് കണക്കിലെടുത്ത് കൂടുതല്‍ വേഗത്തില്‍ പടരുന്ന വൈറസ് കേരളത്തില്‍ വ്യാപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പിനോട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ഈ മാസം 21, 22 തീയതികളില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൊവിഡ് ടെസ്റ്റ് ചെയ്യാന്‍ ലക്ഷ്യമിട്ട് രണ്ടാമത്തെ മാസ് ടെസ്റ്റിംഗ് ക്യാമ്പയിന്‍ നടത്താന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചു.

കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട നിലവിലെ നയം ചര്‍ച്ച ചെയ്ത് മാറ്റം വരുത്തേണ്ടതുണ്ടോ എന്നത് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് ആവശ്യമായ ഓക്‌സിജന്‍, ടെസ്റ്റിംഗ് സാമഗ്രികള്‍, അവശ്യ മരുന്നുകള്‍, കിടക്കകള്‍ മുതലായവയുടെ ലഭ്യത ആരോഗ്യ വകുപ്പ് ഉറപ്പാക്കണം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് കേരളത്തിലുടനീളം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയില്‍ ലഭിച്ച കേസ് യോഗത്തില്‍ ചര്‍ച്ച ചെയ്തു. അന്നേ ദിവസം ആഘോഷങ്ങളോ ആളുകളുടെ തിരക്കുകളോ അനുവദിക്കരുതെന്ന് യോഗം തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...