വൈഗ കൊലക്കേസ് : പ്രതി സനുമോഹനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈഗ കൊലക്കേസ് പ്രതി സനുമോഹനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും സനുമോഹനെ ചോദ്യം ചെയ്യുന്നത്. പ്രാഥമിക മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടി കാട്ടിയാണ് ചോദ്യം ചെയ്യല്‍.

ഇതിന്റെ ഭാഗമായി സനുമോഹനേയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ സനുമോഹന്റെ ഭാര്യയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യം ഭാര്യയെ തനിച്ചിരുത്തിയും പിന്നീട് ഇരുവരേയും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്യാനാണ് തീരുമാനം.

ഇയാളെ ഇന്ന് കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിച്ച്‌ തെളിവെടുപ്പും നടത്തും. വൈഗയെ എറിഞ്ഞ മുട്ടാര്‍ പുഴയിലും സനുമോഹനെ തെളിവെടുപ്പിനായി കൊണ്ടുപോകും. ഇയാളുടെ അടുത്ത ബന്ധുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും പോലീസ് പറഞ്ഞു. വൈഗയുടെ പിതാവ് സനു മോഹനെ കഴിഞ്ഞ ദിവസം 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ തൃക്കാക്കര ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി വിട്ടിരുന്നു.

വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് ഇന്നലെ സനു മോഹന്‍ പോലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മതം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട്ട് എക്‌സൈസിന്റെ വൻ ലഹരിവേട്ട

0
കോഴിക്കോട്: ലഹരിവസ്തുക്കളുടെ വ്യാപനത്തിനെതിരെ ശക്തമായ നടപടി തുടരുന്നതിനിടെ കോഴിക്കോട്ട് വൻ...

പിങ്ക് പോലീസിൽ പരാതിപ്പെടാനെത്തി ; തിരിഞ്ഞുനോക്കാതെ വനിതാ പോലീസുകാർ

0
ഗാസിയാബാദ്: പിങ്ക് പോലീസ് ബൂത്തിന് മുന്നിൽ ബഹളംവെയ്ക്കുകയും ബൂത്തിന്റെ ചില്ല് വാതിൽ...

സംസ്ഥാനത്ത് 10000 കോടിയുടെ വമ്പന്‍ നിക്ഷേപത്തിന് ടാറ്റ!

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപ സന്നദ്ധരായി ടാറ്റ. കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ...

കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു

0
തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ കണ്ടെയ്നറുകളിലെ ചാക്കുകൾ...