Friday, May 3, 2024 7:14 pm

സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ബാധിതരാകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകള്‍. വ്യക്തിഗത സുരക്ഷ ഉപകരണങ്ങളടക്കം എത്തിച്ച് പ്രതിരോധം ശക്തമാക്കിയതാണ് ഗുണകരമായത്. സംസ്ഥാനത്ത് കൊവിഡ് വ്യാപന തീവ്രത കുറയുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ശുഭകരമായ കണക്കുകളാണ് പുറത്തുവരുന്നത്. രോഗ ബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞു, ടിപിആറും കുറഞ്ഞു. 19,171 കൊവിഡ് രോഗികൾ ഉണ്ടായിരുന്ന ജൂലൈ മാസത്തിൽ 3.6 ശതമാനം ആരോഗ്യ പ്രവര്‍ത്തകരാണ് രോഗ ബാധിതരായത്. 51,771 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഓഗസ്റ്റില്‍ അത് 3.1 ശതമാനമായി കുറഞ്ഞു. 120721 പേര്‍ രോഗ ബാധിതരായ സെപ്റ്റംബറിൽ 2.6 ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു രോഗബാധ.

രോഗബാധിതരുടെ എണ്ണം 2,36,999 ലേക്ക് കുതിച്ചുയര്‍ന്ന ഒക്ടോബറില്‍ രോഗ ബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ 1.7 ശതമാനമായി കുറഞ്ഞു. രോഗ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പിപിഇ കിറ്റുകൾക്കും മാസ്കുകൾക്കും ക്ഷാമം നേരിടുകയും ഗുണനിലവാരമില്ലാത്ത വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കുക വഴി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരായിരുന്നു.
രോഗ ബാധിതരുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം ഇപ്പോൾ 59 ആയി ഉയര്‍ന്നു. ഒക്ടോബര്‍ ആദ്യവാരം അത് 21 ആയിരുന്നു. ദശലക്ഷംപേരിലെ പരിശോധനയിലും പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുവരികയാണ്. മലപ്പുറത്ത് പക്ഷേ 100 പേരെ പരിശോധിക്കുമ്പോൾ 15പേര്‍ക്ക് രോഗം കണ്ടെത്തുന്നു. കഴിഞ്ഞ ആഴ്ച 12 ശതമാനമായിരുന്ന തിരുവനന്തപുരത്തെ ടിപിആര്‍ 10ലേക്കെത്തിയതും നല്ല സൂചന. അതേസമയം പരിശോധനകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. നവംബര്‍ ആദ്യവാരം 4,03,374 പരിശോധനകൾ നടന്നിടത്ത് ഇപ്പോൾ നടന്നത 3,74,534 പരിശോധനകൾ മാത്രം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ പൊലീസ്...

എ.സി 26ന് മുകളിലായി ക്രമീകരിക്കണം ; ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

0
കൊച്ചി : ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെ.എസ്.ഇ.ബി. രാത്രി...

ചെങ്ങന്നൂർ സെൻറ് ഗ്രിഗോറിയോസ് സ്കൂളിലെ സമ്മർ ക്യാമ്പ് സമാപിച്ചു

0
പത്തനംതിട്ട : ചെങ്ങന്നൂർ സെൻറ് ഗ്രിഗോറിയോസ് സ്കൂളിൽ വിദ്യാർഥികൾക്കുവേണ്ടി നടന്ന 15...

‘ട്രിഡം’ ത്രിദിന കരിയർ ഡവലപ്മെന്റ് ക്യാമ്പ് പരുമല ദേവസ്വംബോർഡ് ഹയർസെക്കൻ്ററി സ്‌കൂളിൽ

0
പരുമല : ദേവസ്വംബോർഡ് ഹൈസ്‌കൂളിൽ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ കുട്ടികൾക്കായി 'ട്രിഡം'...