കോവിഡ് പ്രോട്ടോകോള്‍ ലംഘനം : വെള്ളിയാഴ്ച 69 കേസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ ലംഘിച്ചതിന് ഏപ്രില്‍ 23ന് ജില്ലയില്‍ 69 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 70 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. അഞ്ച് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1475 ആളുകള്‍ക്കും സാമൂഹിക അകലം പാലിക്കാത്തതിന് 747 പേര്‍ക്കും എതിരെ പെറ്റി കേസെടുത്തു.

ഏപ്രില്‍ 24ന് വൈകിട്ട് നാലു വരെ രജിസ്റ്റര്‍ ചെയ്ത 56 കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തത്തിന് 271 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തത്തിന് 70 ആളുകള്‍ക്കെതിരെയും പെറ്റികേസ് എടുത്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. രണ്ടു ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും ശനിയാഴ്ചയും ജില്ലയില്‍ വ്യാപകമായി നിയമനടപടിയെടുത്തു. വാഹനങ്ങളുമായി നിരത്തിലിറങ്ങിയ എല്ലാവരെയും പോലീസ് പരിശോധിച്ച ശേഷം സത്യപ്രസ്താവന ഇല്ലാത്തവര്‍ക്ക് നോട്ടീസ് നല്‍കി. ആശുപത്രി, വിവാഹം, മരണം, വാക്‌സിനേഷന്‍ തുടങ്ങിയ ഒഴിവാക്കാനാവാത്ത ആവശ്യങ്ങള്‍ക്കായി പോയവരെ ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ യാത്ര അനുവദിച്ചു. ശനി ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നത് പോലീസ് ഉറപ്പുവരുത്തിയതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...