പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് യുവാക്കളുടെ ടാസ്‌ക് ഫോഴ്‌സുകള്‍ രൂപീകരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് നിയുക്ത എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍ വിളിച്ചുചേര്‍ത്ത യുവജന സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
കോവിഡ് രോഗികള്‍ക്ക് അവശ്യവസ്തുക്കള്‍, മരുന്ന്, ആംബുലന്‍സ് സേവനം എന്നിവ അടിയന്തിരമായി എത്തിച്ചു നല്‍കാന്‍ ഉദ്ദേശിച്ചാണ് ടാസ്‌ക് ഫോഴ്‌സുകള്‍ രൂപീകരിച്ചത്. മുഴുവന്‍ പഞ്ചായത്തിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എം.ആര്‍ വത്സകുമാര്‍ ചീഫ് കോ-ഓര്‍ഡിനേറ്ററായും റിന്റോ തോപ്പില്‍, സാംജി ഇടമുറി, എബിന്‍ കൈതവന, വിഷ്ണു എസ് പിള്ള, ശ്രീജിത്ത്, നജീബ് പമ്പാവാലി എന്നിവരെ കോര്‍ഡിനേറ്റര്‍മാരുമായാണ് കമ്മിറ്റി രൂപീകരിച്ചത്. ഫോണ്‍: 919447101062