ഒരു ഓക്സിജന്‍ സിലിണ്ടറിന് പ്രതിഫലം ചോദിച്ചത് സെക്സ് ; രൂക്ഷ പ്രതികരണവുമായി സോഷ്യല്‍ മീഡിയ

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്ത നേരിടുകയാണ്. ഓക്സിജന്‍ സിലിണ്ടറുകളുടെ കുറവാണ് ഇതില്‍ പ്രധാന പ്രശ്നം. പല സ്ഥലത്തും രോഗികളുടെ ബന്ധുക്കളും മറ്റും ഒരു ഓക്സിജന്‍ സിലിണ്ടറിനായി ഓടിനടക്കുന്ന വാര്‍ത്തകള്‍ നിരവധിയാണ്. അതേ സമയം ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കുന്നതും കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതും രാജ്യ തലസ്ഥാനമായ ദില്ലിയില്‍ അടക്കം സ്ഥിതി ഗുരുതരമാക്കുന്നു. ഇപ്പോഴിതാ ഓക്സിജന്‍‍ സിലിണ്ടറിന് പ്രതിഫലമായി ലൈംഗികത ചോദിച്ച വിഷയവും ചര്‍ച്ചയാകുന്നു.

തന്റെ ഒരു സുഹൃത്തിന്റെ  സഹോദരിയുടെ അനുഭവം, ട്വിറ്ററിലൂടെ ഒരു ദില്ലി സ്വദേശി വെളിപ്പെടുത്തിയതാണ് വ്യാപക ചര്‍ച്ചയായത് .  ‘എന്റെ കുഞ്ഞ് സഹോദരി’ എന്നാണ് @BhavreenMK എന്ന ട്വിറ്റര്‍ യൂസര്‍ ദുരനുഭവം നേരിട്ട തന്റെ സുഹൃത്തിന്റെ  സഹോദരിയെ വിശേഷിപ്പിക്കുന്നത്. അച്ഛന് വേണ്ടി ഒരു ഓക്സിജന്‍‍ സിലിണ്ടര്‍ ആവശ്യപ്പെട്ടതിന് പ്രതിഫലമായി ഈ പെണ്‍കുട്ടിയോട് ലൈംഗികത ആവശ്യപ്പെട്ടു എന്നാണ് ട്വീറ്റില്‍ ആരോപിക്കുന്നത്.

പിതാവിന് വളരെ അത്യാവശ്യമായി ഒരു ഓക്സിജന്‍‍ സിലിണ്ടര്‍‍ ആവശ്യമായപ്പോള്‍ അടുത്തുള്ള ഉയര്‍ന്ന കോളനിയിലെ വ്യക്തി ‘കുഞ്ഞുപെങ്ങളായി’ ഞാന്‍ കാണുന്ന എന്റെ  സുഹൃത്തിന്റെ  സഹോദരിയോട് ഒപ്പം കിടക്കാമോ എന്ന് ചോദിച്ചു’ – ഇവര്‍ ട്വിറ്ററില്‍ കുറിക്കുന്നു. മനുഷ്യത്വം മരിച്ചുവെന്ന ഹാഷ്ടാഗോടെയാണ് ഈ ട്വീറ്റ്.

ചില ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ ട്വീറ്റ് വാര്‍ത്തയായതോടെ ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും ഇത് സംബന്ധിച്ച് നൂറുകണക്കിന് പ്രതികരണങ്ങളാണ് വരുന്നത്. അതേ സമയം ഈ പെണ്‍കുട്ടിയോട് പരാതി നല്‍കാനും മറ്റ് കമ്യൂണിറ്റി സഹായങ്ങള്‍ തേടാനും നിര്‍ദേശിക്കുന്നവരും ഏറെയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈത്ത് നാവിക കപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ; സായുധ സേനയിലെ നാലുപേർക്ക് പരിക്ക്

0
കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേനയുടെ ഒരു കപ്പലിനെ ലക്ഷ്യമിട്ട ഇറാൻ ആക്രമണത്തിൽ...

കാഫീർ സ്‌ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വാദം...

0
തിരുവനന്തപുരം: കാഫീർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കരൻ്റെ...

സഹപ്രവർത്തകന് എതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതികത്ത് ; അബദ്ധത്തിൽ സ്റ്റാറ്റസ് ആക്കി പോലീസ് ഉദ്യോഗസ്ഥൻ

0
മൂവാറ്റുപുഴ : സഹപ്രവർത്തകന് എതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകാൻ തയാറാക്കിയ...

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഇന്ന് മുതൽ

0
ന്യൂഡൽഹി: ബ്രിട്ടനില്‍ നിന്ന് വരുന്ന സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്,...