പത്തനംതിട്ടയില്‍ എന്‍ഡിആര്‍എഫ് സംഘം എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യയുള്ളതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) പത്തനംതിട്ടയില്‍ ക്യാമ്പ് തുറന്നു. ടീം കമാന്‍ഡര്‍ ഉള്‍പ്പടെ തൃശൂരില്‍ നിന്നും എത്തിയ 20 പേര്‍ അടങ്ങുന്ന ഒരു സംഘമാണ് പത്തനംതിട്ട മണ്ണില്‍ റീജന്‍സിയില്‍ ക്യാമ്പ് ചെയ്യുന്നത്. എന്‍ഡിആര്‍എഫ് സംഘം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിതുമായി റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തി.

15 പേര്‍ക്ക് ഒരേസമയം കയറാന്‍ കഴിയുന്ന രണ്ടു ബോട്ടുകളും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള കട്ടിംഗ് മെഷീനുകളും ഇവരുടെ ശേഖരത്തിലുണ്ട്. ആറന്മുളയിലെ എഴിക്കാട് കോളനി ഉള്‍പ്പടെയുള്ള ജില്ലയിലെ പ്രധാന പ്രളയ സാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ക്യാമ്പ് ചെയ്യാന്‍ പറ്റുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയും ആവശ്യമെങ്കില്‍ ഈ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കുമെന്നും ടീം കമാന്‍ഡര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ അശോകന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...