യാത്രക്കാർ വളരെ കുറവ് ; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : യാത്രക്കാരുടെ കുറവ് മൂലം കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ. ചെന്നൈ- ആലപ്പി എക്സ്‌ പ്രസ്സ് , എറണാകുളം – കാരയ്ക്കല്‍ എക്സ്‌ പ്രസ്സ്, മലബാര്‍ എക്സ്‌ പ്രസ്സ്, പുനലൂര്‍ – മധുര പാസഞ്ചര്‍ എന്നിവയാണു റദ്ദാക്കിയത്.

കഴിഞ്ഞ ദിവസം കൊച്ചുവേളി – മൈസൂര്‍ എക്സ്‌ പ്രസ്സ് , കൊച്ചുവേളി നിലമ്പൂര്‍ രാജ്യറാണി, അമൃത എക്സ്‌ പ്രസ്സ് എന്നിവ റദ്ദാക്കിയിരുന്നു. ഈ മാസം 15 മുതല്‍ ജൂണ്‍ ഒന്നു വരെയാണ് വിവിധ ട്രെയിനുകള്‍ റദ്ദാക്കിയത്.

ഇതിനു പുറമെ തിരുവനന്തപുരത്തുനിന്നു ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, കൊച്ചുവേളി-ഇന്‍ഡോര്‍, വഞ്ചിനാട് എക്സ്‌ പ്രസ്സ്, എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍ തുടങ്ങിയ മെമു സര്‍വീസുകളും റദ്ദാക്കി. നേരത്തെ ദീര്‍ഘദൂര സര്‍വീസ് ഉള്‍പ്പെടെ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഈ മാസം അവസാനം വരെയാണ് താല്‍ക്കാലിക റദ്ദാക്കല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...